പോലീസ് കമ്മീഷണര്‍ മാത്രം വിചാരിച്ചാൽ തൃശ്ശൂര്‍ പൂരം കലക്കാനാകില്ലെന്ന് വി എസ് സുനിൽ കുമാർ

For full experience, Download our mobile application:
Get it on Google Play

തൃശൂർ : പൂരം അലങ്കോലമായതിൽ എഡിജിപി റിപ്പോർട്ട് തള്ളി വി എസ് സുനിൽ കുമാർ. കമ്മീഷണര്‍ മാത്രം വിചാരിച്ചാൽ പൂരം കലക്കാനാകില്ലെന്ന് സിപിഐ നേതാവും തൃശ്ശൂരിലെ ഇടതുപക്ഷ സ്ഥാനാർഥിയുമായിരുന്ന വി എസ് സുനിൽ കുമാർ പറഞ്ഞു. ബാഹ്യ ഇടപെടൽ ഇല്ലെന്ന റിപ്പോർട്ട് അം​ഗീകരിക്കാനാവില്ല. ഇതിന് പിന്നിൽ വ്യക്തമായ ​ഗൂഢാലോചനയും ഇടപെടലുമുണ്ടായിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. റിപ്പോർട്ട് ഇതുവരെ കണ്ടിട്ടില്ല,  കാണാതെ പ്രതികരിക്കാനാവില്ലെന്നാണ് ഇപ്പോഴും പറയാനുള്ളത്. പൂരം കലക്കിയതിന് പിന്നിൽ ആസൂത്രണമുണ്ടെന്ന് ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്. 1200 പേജുള്ള റിപ്പോർട്ടാണ് പുറത്തുവന്നത്. അതിനാൽ കാര്യം വ്യക്തമായി മനസ്സിലാക്കാതെ പറയാനാകില്ലെന്നും സുനിൽ കുമാർ വ്യക്തമാക്കി. പൂരം അട്ടിമറിക്കാൻ ​ഗൂഢാലോചന നടന്നിട്ടില്ലെന്ന വാദം തിരുവമ്പാടി ദേവസ്വം പ്രതിനിധി കെ. ​ഗിരീഷ് കുമാറും തള്ളി. പരിചയസമ്പന്നരായ പോലീസ് ഉദ്യോ​ഗസ്ഥരെ കൊണ്ടുവരണമെന്ന് നേരത്തെ ദേവസ്വങ്ങൾ ആവശ്യപ്പെട്ടിരുന്നു. പത്ത് പതിനഞ്ച് കൊല്ലം പൂരം നടത്തിയ ഉദ്യോ​ഗസ്ഥർ കേരളത്തിലുണ്ട്.

തൃശ്ശൂ‍ർ‍ പൂരം അലങ്കോലമായ സംഭവത്തിൽ ​ഗൂഢാലോചനയോ അട്ടിമറിയോ നടന്നിട്ടില്ലെന്നാണ് മുഖ്യമന്ത്രിക്ക് സമർപ്പിച്ച അന്വേഷണ റിപ്പോർട്ട്. പൂരം ഏകോപനത്തിൽ അന്നത്തെ കമ്മിഷണർ അങ്കിത് അശോകനാണ് വീഴ്ച പറ്റിയത്. കമ്മിഷണറുടെ പരിചയക്കുറവ് വീഴ്ചയായെന്നും എഡിജിപി എം.ആര്‍ പറഞ്ഞു. റിപ്പോർട്ടിൽ ദേവസ്വങ്ങൾക്കെതിരെയും പരാമർശമുണ്ട്. ലോക്കൽ പോലീസിന്റെ ഏകോപനത്തിലുണ്ടായ വീഴ്ചയാണ് പൂരം അലങ്കോലമാകുന്നതിലേക്ക് നയിച്ചത്. പ്രശ്നങ്ങൾ ഉണ്ടായപ്പോൾ കാരണക്കാരെ അനുനയിപ്പിക്കാൻ പോലീസിന് കഴിഞ്ഞില്ല. പകരം പ്രശ്നം കൂടുതൽ ​​ഗൗരവത്തിലേക്ക് എത്തിക്കുന്നതായിരുന്നു നടപടി. ഉത്സവം നടത്തിപ്പുമായിബന്ധപ്പെട്ട ചില വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തത് വലിയ പ്രശ്നമായെന്നും കണ്ടെത്തൽ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...