എൽഡിഎഫിലെ അസ്വാരസ്യം : പാലാ നഗരസഭയുടെ ഇന്ന് ചേരാനിരുന്ന കൗൺസിൽ യോഗം മാറ്റിവെച്ചു

For full experience, Download our mobile application:
Get it on Google Play

പാലാ : പാലാ നഗരസഭയിൽ ഇന്ന് ചേരാനിരുന്ന അടിയന്തിര കൗൺസിൽ യോഗം മാറ്റിവെച്ചു. എൽ ഡി എഫിലെ അസ്വാരസ്യങ്ങൾ മൂലമാണ് കൗൺസിൽ മാറ്റിവെച്ചതെന്നാണ് സൂചനകൾ. പ്രതിപക്ഷത്തെ ജോസഫ് ഗ്രൂപ്പ് അംഗം ജോസ് എടെട്ടിന്‍റെ വാർഡിലെ അംഗനവാടി നഗരസഭയുടെ അധീനതയിലുള്ള കെട്ടിടത്തിലേക്ക് മാറ്റണം എന്ന ആവശ്യത്തിലായിരുന്നു അജണ്ടയും ചർച്ചയും തീരുമാനിച്ചിരുന്നത്.

എന്നാൽ ഈ വിഷയത്തിൽ കേരളാ കോൺഗ്രസ് (എം)അംഗങ്ങളും, സിപിഎമ്മിലെ ബിനുവും തമ്മിലുള്ള അസ്വാരസ്യങ്ങൾ തീരാത്തതാണ് കൗൺസിൽ മാറ്റി വെയ്ക്കുവാൻ കാരണം. ജോസഫ് ഗ്രൂപ്പ് അംഗത്തിന്‍റെ പ്രശ്നത്തിൽ അങ്കണവാടിക്ക് നഗരസഭയുടെ കെട്ടിടത്തിൽ പ്രവർത്തന അനുമതി നൽകണമെന്നാണ് ബിനു വിന്‍റെ ആവശ്യം. അതേസമയം ആ കെട്ടിടം വർക്കിങ് വിമൻസ് ഹോസ്റ്റൽ ആക്കിയാൽ നഗരസഭയ്ക്ക് പുതിയ വരുമാനം ഉണ്ടാകുമെന്നും അങ്കണവാടി ഈ കെട്ടിടത്തിൽ പ്രവർത്തിച്ചാൽ ഹോസ്റ്റലിനു തടസ്സമാവുമെന്നുമാണ് കേരള കോൺഗ്രസുകാരുടെ നിലപാട്.

കഴിഞ്ഞ ദിവസം ചേർന്ന പാർലമെന്ററി പാർട്ടി യോഗത്തിൽ ഇത് നിങ്ങളുടെ പിന്തുണയില്ലെങ്കിലും പാസാക്കിയെടുക്കും എന്നൊരു ഭീഷണി ബിനുവിന്‍റെ ഭാഗത്ത് നിന്നും ഉയർന്നിരുന്നു. എന്നാൽ സിപിഎം നേതാക്കൾ പ്രശ്നത്തിൽ ഇടപെടുകയും എൽ ഡി എഫിന് ദോഷം വരുന്ന യാതൊരു തീരുമാനവും വേണ്ടെന്നുള്ള നയത്തിന്‍റെ ഭാഗമായി അടിയന്തിര കൗൺസിൽ മാറ്റി വെയ്ക്കുവാൻ തീരുമാനിക്കുകയായിരുന്നു. അങ്കണവാടി പ്രശ്നത്തിൽ കൂടുതൽ ചർച്ച വേണമെന്നാണ് മാണി ഗ്രൂപ്പുകാരുടെ നിലപാട്.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...