​പ്രായമായവർ നടത്തുന്ന കടകൾ ലക്ഷ്യമിട്ട് മോഷണം ; നമ്പർ പ്ലേറ്റ് ഇല്ലാത്ത ബൈക്കിലെത്തി പണം തട്ടിയെടുക്കുന്ന സംഘത്തിനായി വ്യാപക തെരച്ചിൽ

For full experience, Download our mobile application:
Get it on Google Play

കൊല്ലം: നമ്പർ പ്ലേറ്റ് ഇല്ലാത്ത ഇരുചക്ര വാഹനത്തിലെത്തി മോഷണം നടത്തിയ യുവതി ഉൾപ്പെട്ട മൂന്നംഗ സംഘത്തിനായി തെരച്ചിൽ. കൊല്ലം നഗരസഭാ പരിധിയിലും സമീപ പ്രദേശങ്ങളിലും ആണ് സംഘം മോഷണം നടത്തുന്നത്. വാളത്തുംഗൽ, കൂട്ടിക്കട, താന്നിമുക്ക്, വലിയവിള, കണ്ണനല്ലൂർ തുടങ്ങിയ സ്ഥലങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും പണം കവർന്നു. വയോധികരുടെ കടകൾ കേന്ദ്രീകരിച്ചാണ് പ്രധാനമായും മോഷണം.ഇരുചക്ര വാഹനത്തിൽ എത്തുന്ന മൂവർ സംഘം കടയിൽ എത്തിയാൽ ഉടൻ ഓരോ സാധനങ്ങൾ ആവശ്യപ്പെട്ട് കടയിൽ ഉള്ളവരുടെ ശ്രദ്ധ തിരിയ്ക്കും.

ഈ സമയത്ത് മേശയിലെ പണം മുഴുവൻ കൈക്കലാക്കി ഓടും. അൽപം അകലെ ബൈക്കിൽ കാത്തു നിൽക്കുന്ന കൂട്ടു പ്രതികൾക്കൊപ്പം കടന്നു കളയുന്നതാണ് പതിവ്. പണത്തിനൊപ്പം മൊബൈൽ ഫോൺ, മറ്റു വിലപിടിപ്പുള്ള വസ്തുക്കൾ എന്നിവയും മോഷ്ടിക്കും.ഇരവിപുരം വാളത്തുംഗൽ കളരി വാതുക്കൽ ക്ഷേത്രത്തിനു മുൻവശത്തുളള ശ്രീധരൻ നായരുടെ പലചരക്കു കടയിൽ നിന്നു 8500 രൂപയും താന്നിമുക്കിൽ പവിത്രന്റെ നാളികേര വ്യാപാര സ്ഥാപനത്തിൽ നിന്ന് 5000 രൂപയും പുളിയത്തുമുക്കിലെ വ്യാപാര സ്ഥാപനത്തിലെത്തി മൊബൈൽ ഫോണും പണവും മയ്യനാട് വലിയവിളയിലുള്ള രാജുവിന്റെ കടയിൽ എത്തി മേശയിൽ ഉണ്ടായിരുന്ന 1,500 രൂപയും കവർന്നു.

സിസിടിവി ദൃശ്യങ്ങളിൽ നിന്നുമാണ് ഇവിടെയെല്ലാം മോഷണം നടത്തിയത് ഒരേ സംഘം ആണെന്ന് ബോധ്യമായത്. ഇരവിപുരം പൊലീസ് സ്റ്റേഷനിലാണ് മോഷണ സംഘത്തിനെതിരെ ഏറെയും പരാതികൾ ഉള്ളത്. മോഷണം തുടർക്കഥയായിട്ടും പ്രതികളെ പൊലീസ് പിടികൂടാത്തതിൽ പ്രതിഷേധം ശക്തമാണ്

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആരോഗ്യവും കുടുംബവും മാത്രം ലക്ഷ്യം; സജീവ രാഷ്ട്രീയത്തിൽ നിന്നും പിന്മാറുന്നതായി പ്രഖ്യാപിച്ച് പ്രദ്യോത് ദേബ്ബർമ

0
അഗർത്തല: ത്രിപുര രാജകുടുംബാംഗവും തിപ്ര മോത പാർട്ടി സ്ഥാപകനുമായ പ്രദ്യോത് കിഷോർ...

നടൻ പ്രേംനസീറിന്റെ മൂത്ത മകൾ ലൈലാബീഗം അന്തരിച്ചു ; അന്ത്യം കോഴിക്കോട് പറയഞ്ചേരിയിലെ വസതിയിൽ

0
കോഴിക്കോട്: നടൻ പ്രേംനസീറിന്റെ മൂത്ത മകൾ ലൈലാബീഗം(76) അന്തരിച്ചു. കോഴിക്കോട് പറയഞ്ചേരിയിലെ...

തീവ്രവാദ ഭീഷണി അവസാനിച്ചിട്ടില്ല ; അന്താരാഷ്ട്ര തലത്തിൽ പുതിയ ആക്രമണ പരമ്പരകൾക്ക് സാധ്യതയെന്ന് ഇന്ത്യയിലെ...

0
ന്യൂഡൽഹി: പുതിയൊരു ഭീകരാക്രമണ തരംഗത്തിന് സാധ്യതയുണ്ടെന്ന് ഇന്ത്യയിലെ ഇസ്രയേൽ അംബാസിഡർ റൂവൻ...

പ്രതിഷേധം കനപ്പിച്ച് കോൺഗ്രസ് ; നാളെ കരിദിനമായി ആചരിക്കും ; പോലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന്...

0
ന്യൂഡൽഹി: ​ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് നടന്ന പ്രതിഷേധത്തിൽ രാഹുൽഗാന്ധിക്കും, പ്രിയങ്കഗാന്ധിക്കും നേരെ...