റാന്നി : കരികുളം സെന്റ് ജോൺസ് ആംഗ്ളിക്കൻ പള്ളിയുടെ ആഭിമുഖ്യത്തിൽ സ്കൂൾ കുട്ടികൾക്കുള്ള പഠനോപകരണ വിതരണം നടത്തി. പഴവങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനിത അനിൽകുമാർ ഉദ്ഘാടനം നിർവഹിച്ചു. ഫാദർ റവ. ബിജു പി. കൊട്ടാരത്തിൽ അധ്യക്ഷത വഹിച്ചു. കുട്ടികൾക്കുള്ള സന്ദേശം റവ. ഡോ. വത്സൻ വട്ടപ്പാറ, റെജി കൊല്ലിരിക്കൽ, റവ. സുനിൽ ഇടപറമ്പിൽ, എബി ചരൽക്കുന്ന്, ഷാജി കരികുളം എന്നിവര്‍ പ്രസംഗിച്ചു.
സ്കൂൾ കുട്ടികൾക്കുള്ള പഠനോപകരണ വിതരണം നടത്തി
RECENT NEWS
Advertisment