ജൽജീവൻ പദ്ധതി അവലോകനം ; എംഎൽഎ യോഗം വിളിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി : ജൽജീവൻ മിഷൻ നടപ്പാക്കുന്നതിനായി പഴവങ്ങാടി പഞ്ചായത്തിന് 60.19 കോടി രൂപയുടെ പദ്ധതി. ജൽജീവൻ പദ്ധതിയുടെ പ്രവൃത്തികൾ അവലോകനം ചെയ്യാൻ അഡ്വ. പ്രമോദ് നാരായൺ എംഎൽഎ പഴവങ്ങാടി പഞ്ചായത്തിലെ ജനപ്രതിനിധികളുടെയും ജല വിഭവ വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചു ചേർത്തു. ആകെ 4937 പുതിയ കണക്ഷനുകൾ നൽകും. മൂന്ന് പദ്ധതികളിൽ നിന്നാണ് പഴവങ്ങാടി പഞ്ചായത്തിൽ ജല ലഭ്യത ഉറപ്പാക്കുന്നത്. റാന്നി മേജർ കുടിവെള്ള പദ്ധതി വഴി 7, 8 ,9 വാർഡുകളിലും 12 മുതൽ 16 വരെയുള്ള വാർഡുകളിലും വെള്ളം എത്തിക്കും 2607 കണക്ഷനുകളാണ് ഇതുവഴി ഉള്ളത്. 27.57 കോടി രൂപ ഇതിനായി വകയിരുത്തിയിട്ടുണ്ട്.

അടിച്ചിപ്പുഴ പദ്ധതി വഴി 6 ,10,11 വാർഡുകളിൽ കുടിവെള്ളം എത്തിക്കും. 330 കണക്ഷനുകളാണ് പുതുതായി നൽകുന്നത്. 4.81 കോടി രൂപയാണ് ചിലവ്. വെച്ചൂച്ചിറ പദ്ധതി വഴി 1 മുതൽ 5 വരെയും പതിനേഴാം വാർഡിലും കുടിവെള്ളം എത്തിക്കും. 2000 കണക്ഷനുകളാണ് ഇതുവഴി നൽകുക. 27.78 കോടി രൂപയാണ് ചിലവ്. എല്ലാവരേയും ഉൾപ്പെടുത്തി ഗാർഹിക കണക്ഷനുകൾ നൽകേണ്ടവരുടെ പട്ടിക ഒന്നുകൂടി പുനപരിശോധിച്ച് ഈ മാസം 30 ന് ഇല്ലാത്തവരെ കൂടി ഉൾപ്പെടുത്തി പുതിയത് തയ്യാറാക്കാന്‍ എംഎൽഎ നിർദ്ദേശം നൽകി.

പഞ്ചായത്തിൽ 1 മുതൽ 5 വരെ വാർഡുകളിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ ഇല്ല. വെച്ചുച്ചിറ പദ്ധതിയിൽ നിന്നും വെള്ളമെത്തിച്ച് ഇവിടെ ജലവിതരണം സാധ്യമാകും. യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻറ് അനിത അനിൽകുമാർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് ജോൺ ഏബ്രഹാം, വാട്ടർ അതോറിറ്റി എക്സി എൻജിനീയർ ബാബുരാജ്, വിനീത എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുറ്റം തെളിയിക്കാനാവാതെ പോക്‌സോ കേസ് പ്രതിയെ വെറുതെ വിട്ടു

0
കോഴിക്കോട്: പോക്‌സോ കേസ് പ്രതിക്കെതിയരായ കുറ്റം തെളിയിക്കാനാവാതെ പ്രതിയെ വെറുതെ...

കുന്നിൻമുകളിൽനിന്നു താഴേക്ക് അച്ഛനും അമ്മയും മകനും മരിച്ചു

0
മുംബൈ: കുന്നിൻമുകളിൽനിന്നു താഴേക്ക് അച്ഛനും അമ്മയും മകനും മരിച്ചു. മഹാരാഷ്ട്രയിലെ...

ആറന്മുള ജി.വി.എച്ച് സ്കൂളില്‍ ഓണാഘോഷം “ശ്രാവണം 2026” നടന്നു

0
ആറന്മുള : ആറന്മുള ജി.വി.എച്ച് സ്കൂളിലെ ഓണാഘോഷം "ശ്രാവണം 2026" സ്കൂൾ...

തുറവൂരിൽ വൻ കഞ്ചാവ് വേട്ട ; പത്തനംതിട്ട സ്വദേശികളായ 3 യുവാക്കൾ പിടിയിൽ

0
കുത്തിയതോട്: തുറവൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടത്തിയ പരിശോധനയിൽ നാലു...