റാന്നി: മൃഗസംരക്ഷണ മേഖലയിലെ കർഷക പുരസ്കാര വിതരണവും ജില്ലാതല മൃഗസംരക്ഷണ സെമിനാറും അഡ്വ. പ്രമോദ് നാരായൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ മികച്ച ക്ഷീര കർഷകയായ വെച്ചൂച്ചിറ വട്ടം തൊട്ടിയിൽ ലിറ്റി ബിനോയ്, മികച്ച സമ്മിശ്ര കർഷകനായ ഓമല്ലൂർ ആറ്റരികം, മധുമന്ദിരത്തിൽ കുട്ടപ്പൻ നായർ എന്നിവരെ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.എസ് ഗോപി അധ്യക്ഷത വഹിച്ചു.
മൃഗസംരക്ഷണ മേഖലയിലെ ആധുനികവത്ക്കരണം എന്ന വിഷയത്തിൽ വെറ്ററിനറി ഡെപ്യൂട്ടി ഡയറക്ടർ ഡോ. ജോസ് ഇ. ഫിലിപ്പ് ക്ലാസ് നയിച്ചു. റാന്നി പഞ്ചായത്ത് പ്രസിഡന്റ് കെ ആർ പ്രകാശ്, ജില്ലാ പഞ്ചായത്തംഗം ജോർജ്ജ് ഏബ്രഹാം, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. കെ ജ്യോതിഷ് ബാബു, അസി. പ്രോജക്ട് ഓഫീസർ ഡോ എബി കെ. ഏബ്രഹാം, ഡോ. റോഷൻ , ഡോ ശുഭ പരമേശ്വരൻ, ഡോ ഡാനിയേൽ ജോൺ, ഡോ ആർ രാജേഷ് ബാബു, ഏ ജി സ്വാതി ലക്ഷ്മി, ജി അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.
വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.





























