കോന്നി : തണ്ണിത്തോട് ഉൾപ്പെടുന്ന മലയോര മേഖലയിൽ പട്ടയ ഭൂമിയിൽ ജനങ്ങൾ നട്ട് വളർത്തിയ മരങ്ങൾ മുറിച്ച് വിൽക്കുവാൻ വനം വകുപ്പ് അനുമതി നൽകണമെന്ന് കോന്നി താലൂക്ക് വികസന സമിതിയിൽ ആവശ്യമുയർന്നു. സി പി ഐ സംസ്ഥാന കൗൺസിൽ അംഗം പി ആർ ഗോപിനാഥൻ ആണ് വിഷയം കോന്നി താലൂക്ക് വികസന സമിതിയിൽ ഉന്നയിച്ചത്. കർഷകർ സ്വന്തം പട്ടയ ഭൂമിയിൽ നട്ടുവളർത്തിയ മരങ്ങൾ മുറിച്ച് വിൽക്കുവാൻ മുൻ വർഷങ്ങളിൽ അനുമതി ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അനുമതി ഇല്ല എന്നാണ് വനം വകുപ്പ് പറയുന്നത്.
പട്ടയ ഭൂമിയിൽ നിന്നും വനം വകുപ്പ് മരം മുറിക്കാൻ സമ്മതിക്കാത്ത അവസ്ഥയാണ് നിലവിൽ ഉള്ളതെന്നും വികസന സമിതി ചൂണ്ടി കാട്ടി. ഈ തരത്തിൽ ഉത്തരവ് ഉണ്ടെങ്കിൽ ആ ഉത്തരവിന്റെ പകർപ്പ് വനം വകുപ്പ് ഹാജരാക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ ഇത്തരത്തിൽ മരം മുറിക്കുവാൻ അനുമതി ഇല്ല എന്നും ഈ തരത്തിൽ ഉത്തരവുണ്ടെന്നും കോന്നി ഫോറെസ്റ്റ് റേഞ്ച് ഓഫീസർ സഭയെ അറിയിച്ചു എങ്കിലും ഉത്തരവിന്റെ പകർപ്പ് സഭയിൽ ഹാജരാക്കുവാൻ കോന്നി ഫോറെസ്റ്റ് റേഞ്ച് ഓഫീസർക്ക് കഴിഞ്ഞില്ല. തണ്ണിത്തോട് കേന്ദ്രീകരിച്ച് വൻതോതിൽ പാറ ഖനനം നടക്കുന്നുണ്ടെന്നും ഈ വിഷയത്തിൽ ബന്ധപ്പെട്ട അധികൃതർ നടപടി സ്വീകരിക്കുന്നില്ല.
നിയമാനുസരണം മരം മുറിക്കാൻ സാധിക്കാത്ത സ്ഥലത്ത് ആണ് അനധികൃത പാറ പൊട്ടിക്കൽ നടക്കുന്നത്. തണ്ണിത്തോട് റോഡിൽ അപകടകരമായി നിൽക്കുന്ന പാഴ്മരങ്ങൾ മുറിച്ച് മാറ്റണം എന്നും വികസന സമിതിയിൽ ആവശ്യമുയർന്നു. മീനാക്ഷി തോട് ഗതി മാറ്റി വിട്ട സംഭവത്തിൽ ഏഴ് മാസങ്ങളായി കോന്നി താലൂക്ക് വികസന സമിതിയിൽ വിഷയം ഉന്നയിച്ചെങ്കിലും നടപടി എടുത്തില്ല എന്നാരോപിച്ച് കേരളാ കോൺഗ്രസ്സ് (എം) പ്രതിനിധി യോഗത്തിന് നടുത്തളത്തിൽ ഇരുന്ന് പ്രതിഷേധം രേഖപ്പെടുത്തി. വിഷയത്തിൽ അടിയന്തിര നടപടി കൈകൊള്ളാമെന്ന് അറിയിച്ചതിന് ശേഷമാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
ഈ വിഷയത്തിൽ തോട് വഴിതിരിച്ചു എന്ന് പറയുന്ന അട്ടച്ചാക്കൽ മീനാക്ഷി തോട് ഭാഗിത്തെ പുറമ്പോക്ക് ഭൂമി അളന്ന് തിട്ടപ്പെടുത്തിയിട്ടില്ലെന്നും സർവേ കഴിയാത്ത പ്രദേശമായതിനാൽ ഈ വിഷയം പരിഹരിക്കാൻ സെൻട്രൽ സോൺ ഓഫീസിലേക്ക് കത്ത് നൽകിയിട്ടുണ്ടെന്നും മറുപടി ലഭിച്ചാൽ തീരുമാനം എടുക്കാൻ കഴിയുമെന്നും ഡെപ്യൂട്ടി കലക്റ്റർ ജേക്കബ് റ്റി ജോർജ്ജ് മറുപടി നൽകി. കെ എസ് റ്റി പി റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് കോന്നി ടാക്സി സ്റ്റാൻഡിന് സമീപം ഓട ഉയർത്തി നിർമ്മിച്ചിരിക്കുന്നതിനാൽ വാഹനങ്ങൾക്ക് കടന്നുപോകുവാൻ ബുദ്ധിമുട്ട് നേരിടുന്നു.
ഇത് പരിഹരിക്കാൻ നടപടി ഉണ്ടാകണം എന്നും യോഗത്തിൽ ആവശ്യമുയർന്നു. മൈലപ്ര, മലയാലപ്പുഴ പഞ്ചായത്തുകളിൽ രൂക്ഷമായ കുടിവെള്ള ക്ഷാമം ഉണ്ടാകുന്നു എന്നും ഈ വിഷയത്തിൽ അടിയന്തിര നടപടി വാട്ടർ അതോറിറ്റി സ്വീകരിക്കണം എന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്മാർ ആവശ്യപ്പെട്ടു. കല്ലേലി – ഊട്ടുപാറ റോഡിന്റെ വശങ്ങൾ ഇടിഞ്ഞിരിക്കുന്നത് പുനസ്ഥാപിക്കുവാൻ അടിയന്തിര നടപടി സ്വീകരിക്കണം എന്ന് അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രേഷ്മ മറിയം റോയ് ആവശ്യപ്പെട്ടു.
കെ എസ് റ്റി പി റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് അരുവാപ്പുലം തിനവിളപടി ഭാഗത്ത് അപകടകരമായ രീതിയിൽ ആണ് നിർമ്മിച്ചിരിക്കുന്നത്. ഐരവൺ വില്ലേജ് ഓഫീസറുടെ പൊതു ജനങ്ങളോടുള്ള പെരുമാറ്റ രീതി മോശമെന്ന് പരാതി ഉയരുന്നുണ്ടെന്നും രേഷ്മ മറിയം റോയ് പറഞ്ഞു. ഐരവൺ വിലേജ് ഓഫീസറുടെ പൊതു ജനങ്ങളോടുള്ള പെരുമാറ്റം മോശമെന്ന് പല തവണ പരാതി ഉയർന്നിട്ടുണ്ടെന്നും ഈ വിഷയത്തിൽ നടപടി സ്വീകരിക്കണം എന്നും സി പി ഐ സംസ്ഥാന കൗൺസിൽ അംഗം പി ആർ ഗോപിനാഥൻ പറഞ്ഞു.
അരുവാപ്പുലം വില്ലേജിൽ റീ സർവേയുമായി ബന്ധപ്പട്ട നിരവധി വിഷയങ്ങൾ ഉണ്ടന്നും സർവേയർ ഇല്ലാത്തത് ഈ വിഷയത്തിൽ സങ്കീർണ്ണത വർധിപ്പിക്കുന്നു എന്നും ഡെപ്യൂട്ടി തഹൽസീദാർ അറിയിച്ചു. കെ എസ് റ്റി പി ഓടകൾ വൃത്തിയയാക്കാതെ ആണ് സ്ളാബുകൾ സ്ഥാപിച്ചിരിക്കുന്നത് എന്നും മഴ പെയ്താൽ വലിയ വെള്ളക്കെട്ടിന് ഇത് കാരണമാകുമെന്നും ഗ്രാമപഞ്ചായത്ത് അംഗം ഫൈസൽ പറഞ്ഞു.
കോന്നിയിൽ അന്യ സംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ നഗരത്തിൽ തമ്പടിക്കുന്നത് നിരോധിക്കണം എന്നും ഫൈസൽ അഭിപ്രായപ്പെട്ടു. യോഗത്തിൽ തണ്ണിത്തോട് പഞ്ചായത്ത് പ്രസിഡണ്ട് കെ കുട്ടപ്പൻ അധ്യക്ഷത വഹിച്ചു. ആർ ആർ ഡെപ്യൂട്ടി കലക്റ്റർ ജേക്കബ് റ്റി ജോർജ്ജ്, ഡെപ്യൂട്ടി തഹൽസീദാർ ബിനു രാജ്, വിവിധ ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, ജന പ്രതിനിധികൾ, രാഷ്ട്രീയ പ്രതിനിധികൾ, വകുപ്പ് തല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.
































