കേരളത്തെ എ.ഐ. ഹബ്ബാക്കി മാറ്റും ; ഐ.ബി.എസിന്റെ പുതിയ കമ്പനി നാവിക് മുഖ്യമന്ത്രി ഉദ്ഘാടനംചെയ്തു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : രാജ്യത്തെ നിർമിതബുദ്ധി-നൂതന സാങ്കേതികവിദ്യാ ഹബ്ബായി സംസ്ഥാനത്തെ മാറ്റുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. ആഗോള യാത്രാ വ്യവസായമേഖല ലക്ഷ്യമിട്ട് ഐ.ബി.എസ്. സോഫ്റ്റ്‌വേർ ഗ്രൂപ്പ് ആരംഭിച്ച എ.ഐ. കമ്പനിയായ നാവിക് ടെക്നോളജി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. എല്ലാ മേഖലകളിലേക്കും നിർമിതബുദ്ധി (എ.ഐ.) കടന്നെത്തുകയാണ്. സംസ്ഥാനത്തും സർക്കാരിന്റെ നേതൃത്വത്തിൽ വിവിധ മേഖലകളിൽ എ.ഐ. ഉപയോഗപ്പെടുത്തുന്നുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിൽ എ.ഐ. ഡാഷ് ബോർഡിന്റെ സഹായത്തോടെ നിക്ഷേപ പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നത് ആരംഭിച്ചു കഴിഞ്ഞു.

ഈ ദശകത്തിന്റെ അവസാനമാകുമ്പോഴേക്കും മനുഷ്യബുദ്ധിക്കൊപ്പം നിർമിതബുദ്ധി എത്തുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. തൊഴിൽമേഖലയിലുൾപ്പെടെ ഈ മാറ്റം പ്രതിഫലിക്കും. മാറുന്ന ഈ സാഹചര്യം പഠിക്കുന്നതിനുവേണ്ടി ഗ്ലോബൽ ജോബ് വാച്ച് ടവർ സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ട്. വിദഗ്ധരുടെ റിപ്പോർട്ട് പരിഗണിച്ച് പാഠ്യപദ്ധതിയിലുൾപ്പെടെ മാറ്റങ്ങൾ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സാങ്കേതികവിദ്യയ്ക്കൊപ്പം സമൂഹവും സർക്കാരും മാറണമെന്ന് ചടങ്ങിൽ അധ്യക്ഷനായിരുന്ന മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. എ.ഐ. വഴിയുള്ള തൊഴിൽ നഷ്ടത്തിൽനിന്ന് രക്ഷപ്പെടാനുള്ള ഏറ്റവും നല്ല മാർഗം എ.ഐ. പഠിക്കുകയെന്നതാണെന്ന് ഐ.ബി.എസ്. സ്ഥാപകനും എക്സിക്യുട്ടീവ് ചെയർമാനുമായ വി.കെ. മാത്യൂസ് പറഞ്ഞു.

ഡിജിറ്റൽ സമ്പദ് വ്യവസ്ഥയുടെ പ്രവർത്തന ഇന്ധനമായി നിർമിതബുദ്ധി മാറാൻ പോകുകയാണ്. ഈ അവസരം ഉപയോഗപ്പെടുത്തണം. നിർമിതബുദ്ധിയിൽ നിന്നുള്ള വരുമാനം ഒാരോവർഷവും കൂടിവരുകയാണ്. ഐ.ടി. വ്യവസായത്തിന്റെ അടുത്തഘട്ടത്തിലേക്കുള്ള നാഴികക്കല്ലാണ് നാവിക്കിന്റെ പിറവിയെന്നും വി.കെ. മാത്യൂസ് ചൂണ്ടിക്കാട്ടി. ഐ.ടി. സെക്രട്ടറി സീറാം സാംബശിവ റാവു, ഐ.ബി.എസ്. സോഫ്റ്റ്‌വേർ സി.ഇ.ഒ. സൊമിത് ഗോയൽ, നാവിക് ടെക്നോളജി പ്രസിഡന്റ് മോയിസുർ റഹ്‍മാൻ, എ.പി.എ.എക്സ്. പാർട്ണർ ഇന്ത്യാ മേധാവി ഹർജോത് ദാലിവാൾ തുടങ്ങിയവർ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...