സി പി ഐ പഞ്ചായത്ത് കമ്മറ്റി പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും

For full experience, Download our mobile application:
Get it on Google Play

കോന്നി : സി പി ഐ കോന്നി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ കോന്നി പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും.അഴിമതിയിൽ മുങ്ങിയ കോന്നി ഗ്രാമ പഞ്ചായത്ത് ഭരണ സമിതി രാജി വെക്കണം എന്നാവശ്യപ്പെട്ട് സി പി ഐ കോന്നി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ കോന്നി ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും.

മാർച്ച് 7 ചൊവാഴ്ച്ച രാവിലെ പത്ത് മണിക്ക് സംഘടിപ്പിക്കുന്ന പ്രതിഷേധ മാർച്ച് സി പി ഐ ജില്ലാ കൗൺസിൽ അംഗം എ ദീപുകുമാർ ഉദ്ഘാടനം ചെയ്യും. സി പി ഐ കോന്നി ലോക്കൽ സെക്രട്ടറി റജി ചേങ്കിലേത്ത്, കോന്നി താഴം ലോക്കൽ സെക്രട്ടറി സി കെ സാമുവൽ, ഗ്രാമ പഞ്ചായത്ത് അംഗം ജോയ്‌സ് എബ്രഹാം തുടങ്ങിയവർ സംസാരിക്കും.

കോന്നി ഗ്രാമ പഞ്ചായത്തുമായി ബന്ധപ്പെട്ട് 2021 – 22 വർഷത്തെ പദ്ധതിയിൽ ഉൾപെടുത്തി മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത് സംബന്ധിച്ചും ശ്മശാന ഭൂമി വാങ്ങിയതും കുടിവെള്ള പ്രശ്നവുമായി ബന്ധപ്പെട്ട വിഷയത്തിലും ഓഡിറ്റ് വിഭാഗം ക്രമക്കേട് കണ്ടെത്തിയിരുന്നു. ഈ വിഷയത്തിൽ സി പി ഐ ഗ്രാമ പഞ്ചായത്ത് അംഗം വിയോജന കുറിപ്പ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ചെങ്ങറ മൂന്നാം വാർഡിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചിട്ടില്ലെന്നും ഗ്രാമപഞ്ചായത്ത് അംഗം ജോയിസ് എബ്രഹാം പറഞ്ഞു. കഴിഞ്ഞ മാസം പതിനൊന്നിനാണ് ഓഡിറ്റ് വിഭാഗം പഞ്ചായത്തിന് റിപ്പോർട്ട് നൽകിയത്. റിപ്പോർട്ട് കൈപറ്റി ഒരു മാസത്തിനകം പ്രത്യേക യോഗം ചേർന്ന് ചർച്ച നടത്തി തീരുമാനം എടുക്കണമെന്ന് നിർദേശിച്ചെങ്കിലും പഞ്ചായത്ത് ഇതിനായി ജനറൽ കമ്മറ്റി ചേർന്നിട്ടില്ല.

ധനകാര്യ സ്ഥിരം സമിതി യോഗം ചേർന്നെങ്കിലും വിഷയം ജനറൽ കമ്മറ്റിയിൽ ചർച്ച നടത്താനാണ് ശുപാർശ ചെയ്തതെന്നും അധികൃതർ പറയുന്നു. കോന്നി പഞ്ചത്തിലെ വിവിധ വാർഡുകളിൽ 27 സ്ഥലത്ത് മിനി മാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ച ഇനത്തിൽ ഗ്രാമ പഞ്ചായത്തിൽ നിന്നും 14.85 ലക്ഷം രൂപയും ബ്ലോക്ക് പഞ്ചായത്ത് വിഹിതത്തിൽ നിന്നും 9.90 ലക്ഷം രൂപയും ഉൾപ്പെടെ 24.75 ലക്ഷം രൂപയാണ് കെൽ എന്ന സ്ഥാപനത്തിന് നൽകിയിട്ടുള്ളത്. സർക്കാർ ഉത്തരവ് മറികടന്നാണ് മുപ്പത് ലക്ഷം രൂപ അടങ്കലുള്ള പദ്ധതി കെല്ലിനെ ഏല്പിച്ചതെന്നും ഓഡിറ്റ് വിഭാഗം കണ്ടെത്തിയിട്ടുണ്ട്. ഈ വിഷയങ്ങൾ മുൻ നിർത്തിയാണ് സി പി ഐ മാർച്ച് സംഘടിപ്പിക്കുന്നത്.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഹാരാഷ്ട്രയിലെ സർക്കാർ സ്‌കൂളുകളുടെ പരിതാപകരമായ അവസ്ഥ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അഭിജീത് ദീപ്‌കെ

0
മുംബൈ: മഹാരാഷ്ട്ര സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട്...

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....

സഖ്യരാജ്യങ്ങളുടെ സഹായത്തിനായി അമേരിക്ക യാചിക്കുകയാണെന്ന് ഇറാൻ; ഡോണൾഡ് ട്രംപിനെതിരെ കടുത്ത പരിഹാസവുമായി രംഗത്ത്

0
തെഹ്റാൻ: അമേരിക്ക സഖ്യരാജ്യങ്ങളുടെ സഹായത്തിനായി ‘യാചിക്കുകയാണെന്ന്’ പരിഹസിച്ച് ഇറാന്റെ ഉപവിദേശകാര്യ മന്ത്രി...

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി

0
കൊച്ചി: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി....