Friday, July 4, 2025 3:00 pm

കുറവുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് കരുത്ത് നേടണം : ജില്ലാ കളക്ടര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കുറവുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് കരുത്തായി മാറ്റാന്‍ കഴിയണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. കോഴഞ്ചേരി റിസോഴ്‌സ് സെന്ററും പത്തനംതിട്ട സമഗ്ര ശിക്ഷ കേരളയും ചേര്‍ന്ന് നാരങ്ങാനം ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ സ്‌പെഷ്യല്‍ കെയര്‍ സെന്ററില്‍ സംഘടിപ്പിച്ച ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച പരിസ്ഥിതി സൗഹൃദ ഉല്‍പന്നങ്ങളുടെ വിതരണം – പ്രകൃതിക്ക് കൂട്ടായ് പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കളക്ടര്‍.

ആവശ്യം വരുന്ന സന്ദര്‍ഭങ്ങളില്‍ കഴിവുകളും നൈപുണ്യവും മനസിലാക്കി ജീവിതത്തിലെ വെല്ലുവിളികളെ നേരിടാന്‍ സാധിക്കണം. എല്ലാവരും എല്ലാ കഴിവുകളും ഉള്ളവരല്ല. കൂടുതല്‍ കഴിവുകള്‍ ആര്‍ജിക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകമായിരിക്കും ഇത്തരം കുറവുകള്‍ എന്നും കളക്ടര്‍ പറഞ്ഞു. കുറവുകളെ പ്രചോദനമായി കണ്ട് അതിനെ തരണം ചെയ്ത് ജീവിതത്തിലെ വെല്ലുവിളികള്‍ നേരിടാന്‍ പരസ്പരം കൈ താങ്ങായി നില്‍ക്കാന്‍ സാധിക്കണമെന്നും കളക്ടര്‍ വിദ്യാര്‍ത്ഥികളോട് പറഞ്ഞു.

ഭിന്നശേഷി കുട്ടികള്‍ നിര്‍മ്മിച്ച ഉല്‍പന്നങ്ങള്‍ സന്ദര്‍ശിച്ച കളക്ടര്‍ കുട്ടികള്‍ നിര്‍മ്മിച്ച മാസ്‌കും ധരിച്ചു. തുടര്‍ന്ന് സ്‌കൂള്‍ അങ്കണത്തില്‍ കളക്ടര്‍ വൃക്ഷത്തെ നട്ടു. ബിആര്‍സി സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍ അമ്പിളി കൃഷ്ണന്റെ മകള്‍ സായ് പൂജ വരച്ച കളക്ടറുടെ ചിത്രം കളക്ടര്‍ക്ക് സമ്മാനമായി നല്‍കി. കോഴഞ്ചേരി ബിആര്‍സി സ്‌പെഷ്യല്‍ എഡ്യുക്കേറ്റര്‍ പ്രിയ പി.നായര്‍ക്ക് കളക്ടര്‍ ഉപഹാരം നല്‍കി.

നാരങ്ങാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി സോമരാജന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ബി ആര്‍ സി കോഴഞ്ചേരി ബ്ലോക്ക് പോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ എസ്. ഷിഹാബുദീന്‍, ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ അബിദ ഭായി, ജില്ലാ പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍ ഡോ.ലെജു തോമസ്, എച്ച്എം എസ്. രശ്മിദേവി, പിടിഎ പ്രസിഡന്റ് കെ.ഐ ജിയാസ്, കോഴഞ്ചേരി ബിആര്‍സിസി കോ-ഓര്‍ഡിനേറ്റര്‍ രാജി ഉണ്ണിക്കൃഷ്ണന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വനിതാ ഡോക്ടറെ ദേശീയപാതയിൽ കാറിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി

0
പുണെ: വനിതാ ഡോക്ടറെ ദേശീയപാതയിൽ കാറിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി....

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി മത്സരിക്കാൻ വിജയ്‌

0
ചെന്നൈ: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ നടന്‍ വിജയ്...

പട്ടിക വർഗ വികസന വകുപ്പും റാന്നി ബി.ആർ സിയും സംയുക്തമായി ഉന്നതികളിൽ പഠനം...

0
റാന്നി : കേരള സർക്കാരിൻ്റെ സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയുടെ...

ആശുപത്രികളുടെ സുരക്ഷ ഉറപ്പാക്കാന്‍ സേഫ്റ്റി ഓഡിറ്റ് നടത്തിയത് ഈ സര്‍ക്കാരാണെന്ന അവകാശവാദവുമായി വീണാ ജോര്‍ജ്

0
തിരുവനന്തപുരം: ആശുപത്രികളുടെ സുരക്ഷ ഉറപ്പാക്കാന്‍ ചരിത്രത്തിലാദ്യമായി സേഫ്റ്റി ഓഡിറ്റും ഫയര്‍ ഓഡിറ്റും...