സ്‌കൂൾ തുറക്കാൻ ദിവസങ്ങൾ ; ജില്ലയിൽ പാഠപുസ്തക വിതരണം പൂർത്തിയായില്ല

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : സ്‌കൂൾ തുറക്കാൻ ദിവസങ്ങൾമാത്രം ശേഷിക്കെ ജില്ലയിൽ പാഠപുസ്തക വിതരണം പൂർത്തിയായില്ല. 6,46,692 പുസ്തകങ്ങളാണ് ഇതുവരെ വിതരണം ചെയ്തത്. 7,00,698 പുസ്തകങ്ങളാണ് ഇതുവരെ ജില്ലാ പുസ്തക ഡിപ്പോയിൽ ലഭിച്ചത്. എട്ടുലക്ഷത്തിലധികമാണ് ജില്ലയിലേക്ക് ആകെ വേണ്ട പാഠപുസ്തകങ്ങൾ. ഒന്നാംക്ലാസിലെ ഇംഗ്ലീഷ്, ആക്ടിവിറ്റി ബുക്ക്, അഞ്ചിലെ സംസ്‌കൃതം, ബേസിക് സയൻസ്, ആർട്ട്, ഏഴിലെ കണക്ക് (ഇംഗ്ലീഷ്, മലയാളം മീഡിയം), ഒൻപതിലെ സംസ്‌കൃതം, ഫിസിക്‌സ് പുസ്തകങ്ങൾ വിതരണം ചെയ്യാനുളളവയിൽപ്പെടും. തമിഴ് മീഡിയത്തിലുള്ള ചില പുസ്തകങ്ങളും വിതരണം ചെയ്യാനുണ്ട്.

11 വിദ്യാഭ്യാസ ഉപജില്ലകളിലായി 122 സ്‌കൂൾ സൊസൈറ്റികൾ വഴിയാണ് പാഠപുസ്തകവിതരണം. സർക്കാർ പ്രസ്സിൽനിന്ന്‌ അച്ചടിച്ച് ജില്ലയിലെ ഹബ്ബിലെത്തിക്കുന്ന പുസ്തകങ്ങൾ അവിടെനിന്ന്‌ സൊസൈറ്റികളിൽ എത്തിക്കും. ഒരു സൊസൈറ്റിയിൽ മൂന്നുവരെ സ്‌കൂളുകൾ ഉണ്ടാകാം. ആ ക്ലസ്റ്ററിൽപ്പെട്ട സ്‌കൂളുകൾ സൊസൈറ്റി പ്രവർത്തിക്കുന്ന സ്‌കൂളിലെത്തി പുസ്തകങ്ങൾ ഏറ്റുവാങ്ങണം. സർക്കാർ അംഗീകൃത അൺഎയ്ഡഡ് സ്‌കൂളുകൾ നേരിട്ട് ഹബ്ബിലെത്തി പുസ്തകങ്ങൾ വാങ്ങണം. ഈ പ്രക്രിയകൾക്ക് ഇതുവരെ കാര്യമായ തടസ്സം ഉണ്ടായിട്ടില്ല. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒൻപത് ക്ലാസുകളിൽ ഇത്തവണ മാറിയ പാഠ്യപദ്ധതി പ്രകാരമുള്ള പുസ്തകമാണുള്ളത്. ഒന്നാം ക്ലാസിൽ എല്ലാ വിഷയങ്ങൾക്കും ആക്ടിവിറ്റി ബുക്കുകളുണ്ട്. ഒന്നാം ക്ലാസിലെ ആക്ടിവിറ്റി ബുക്കുകൾ എല്ലാ സ്‌കൂളിലും കിട്ടിയിട്ടില്ല.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു ; നാളെയും മറ്റന്നാളും ശക്തമായ മഴ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു.നാളെയും മറ്റന്നാളും വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട...

കാസർഗോഡ് എംഡിഎംഎ കേസ് : മുഖ്യമന്ത്രിക്കെതിരെ ആരോപണം ശക്തമാക്കി പ്രതിപക്ഷം

0
കാസർഗോഡ് : കാസർഗോഡ് എംഡിഎംഎയുമായി പിടിയിലായവർക്ക് മുഖ്യമന്ത്രി വി ഡി സതീശനുമായി...

എഫ് സി ആർ എ ബിൽ ജെപിസിക്ക് ; ഇരുസഭകളിലും പ്രതിപക്ഷ പ്രതിഷേധം

0
ന്യൂഡൽഹി : വിദേശ സംഭവാന നിയന്ത്രണ നിയമഭേദഗതി ബിൽ സംയുക്ത പാർലമെന്ററി...

കാൻസറിനെ നോ‌‌ട്ടിഫയബിൾ ഡിസീസ് വിഭാഗത്തിലാക്കണം ; സുപ്രീംകോടതി

0
ന്യൂഡൽഹി : കാൻസറിനെ നോ‌‌ട്ടിഫയബിൾ ഡിസീസ് അഥവാ റിപ്പോർട്ട് ചെയ്യപ്പെടേണ്ട രോഗങ്ങളുടെ...