വിശ്രമമില്ലാതെ ജില്ലാ ഭരണകൂടം ; തെരഞ്ഞെടുപ്പിന് തീവ്ര ഒരുക്കം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തെരഞ്ഞെടുപ്പ് കാലഘട്ടമെന്നാല്‍ സര്‍ക്കാര്‍ ജീവനക്കാരെ സംബന്ധിച്ച് യുദ്ധവേളയ്ക്ക് സമാനമായ തയാറെടുപ്പുകളുടെ കാലമാണ്. വരണാധികാരിയും ജില്ലാ കലക്ടറുമായ എസ് പ്രേം കൃഷ്ണന്റെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടത്തിലെ ഉദ്യോഗസ്ഥര്‍ വിശ്രമമില്ലാതെ തെരഞ്ഞെടുപ്പിനായുള്ള തീവ്ര ഒരുക്കത്തിലാണ്. ഏറ്റവും കുറ്റമറ്റ സംവിധാനത്തിലൂടെ തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കാന്‍ അതീവ ജാഗ്രതയോടെയാണ് ജില്ലാ ഭരണകൂടത്തിന്റെ ഓരോ പ്രവര്‍ത്തനങ്ങളും. രാപ്പകലില്ലാതെ ജീവനക്കാര്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിന് മുന്‍പേ തന്നെ തുടങ്ങിയതാണ് ഓഫീസ് സമയം മറന്നുളള ഈ ജോലി. രാജ്യത്തെ എല്ലാ ജില്ലകളിലുമുള്ള തെരഞ്ഞെടുപ്പ് നിയന്ത്രിക്കുന്ന ഓഫീസുകള്‍ ഏതാണ്ട് ഇതുപോലെ തന്നെയാണ്. വിശ്രമമില്ലാതെ ജോലി ചെയ്യുകയാണ് ഓരോ ജീവനക്കാരും. അടുത്ത അഞ്ചു വര്‍ഷത്തേക്ക് രാജ്യത്തെ നയിക്കുന്നവരെ കണ്ടെത്താന്‍ സ്വന്തം കുടുംബത്തെപ്പോലും ഇവര്‍ക്ക് പലപ്പോഴും മാറ്റിനിര്‍ത്തേണ്ടി വരുന്നു. സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്താനുള്ള തീവ്രയത്‌നത്തിലാണ് തെരഞ്ഞെടുപ്പ് വിഭാഗം.

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ തുടക്കം മുതല്‍ വോട്ടെടുപ്പും വോട്ടെണ്ണലും വരെ വിവിധഘട്ടങ്ങളിലായി പണിയെടുക്കുന്നത് പതിനായിരത്തേളാം ജീവനക്കാരാണ്. കളക്ടറേറ്റ്, താലൂക്ക് ഓഫീസ്, വില്ലേജ് ഓഫീസ്, എന്നതാണ് തെരഞ്ഞെടുപ്പിനുളള നെറ്റ്വര്‍ക്ക് സംവിധാനം. കൂടാതെ തെരഞ്ഞെടുപ്പില്‍ മാതൃകാപെരുമാറ്റച്ചട്ടം പാലിക്കുന്നതിനായി സ്‌ക്വാഡുകളുടെ പ്രവര്‍ത്തനങ്ങളും ജില്ലയില്‍ നടന്നുവരുന്നു. കളക്ടറേറ്റില്‍ ഇതിനോട് അനുബന്ധിച്ച് ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും ആരംഭിച്ചു കഴിഞ്ഞു. നിയമസഭാമണ്ഡലങ്ങളില്‍ അഞ്ച് വിഭാഗത്തിലുള്ള സ്‌ക്വാഡുകളെയാണ് പ്രവര്‍ത്തനങ്ങള്‍ക്കായി നിയമിച്ചിട്ടുള്ളത്. ആന്റി ഡീഫേസ്മെന്റ് സ്‌ക്വാഡ്, ഫ്ളൈയിംഗ് സ്‌ക്വാഡ്, സ്റ്റാറ്റിക് സര്‍വെയിലന്‍സ് സ്‌ക്വാഡ് , വീഡിയോ സര്‍വൈലന്‍സ് സ്‌ക്വാഡ്, വീഡിയോ വ്യൂയിംഗ് സ്‌ക്വാഡ്, സ്വീപ്പ് എന്നിങ്ങനെയാണ് സ്‌ക്വാഡുകളുടെ വിന്യാസം. എല്ലാ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാരാണ് സ്‌ക്വാഡുകളുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ് വിദ്യാർഥികൾ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു

0
കോതമംഗലം: സഹപാഠിയുടെ മരണത്തെ തുടർന്ന് കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ്...

കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ തീരുമാനത്തിനെതിരെ കടുത്ത വിമർശനവുമായി...

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ...

ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കും ; ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന കർശനമാക്കിയതായി ആരോഗ്യ...

0
തിരുവനന്തപുരം : ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കുമെന്നും ഇതിന്റെ ഭാഗമായി ഭക്ഷ്യവസ്തുക്കളുടെ...

കെഎഫ്‌സി ഔട്ട്ലെറ്റിൽ നിന്ന് പഴകിയ ഇറച്ചി പിടിച്ചു

0
മംഗളൂരു: ചീഞ്ഞതും ദുർഗന്ധം വമിക്കുന്നതുമായ ഇറച്ചി വിതരണം ചെയ്തെന്ന പരാതിയെ...