പത്തനംതിട്ട : പ്രവേശനോത്സവത്തില്‍ പങ്കെടുത്ത് കുട്ടികളോടോപ്പം പാട്ടു പാടാന്‍ മാത്രം കലഞ്ഞൂര്‍ ഗവ. എല്‍പി സ്‌കൂളില്‍ എത്തിയതായിരുന്നില്ല ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍. സ്‌കൂളിന്റെ അരികിലൂടെ ഒഴുകുന്ന തോട്ടില്‍ രൂപപ്പെട്ട കുഴിയുടെ അപകടസ്ഥിതി വിലയിരുത്തുന്നതിനു കൂടിയാണ് കളക്ടര്‍ എത്തിയത്. വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളില്‍ എത്തുവാന്‍ ഈ തോട് മുറിച്ചു കടക്കേണ്ടതുണ്ട്. ഈ കുഴി കുട്ടികള്‍ക്ക് അപകട ഭീഷണിയായി നിലകൊള്ളുന്നു എന്ന നിവേദനം ലഭിച്ചതിനെ തുടര്‍ന്നാണ് അഡ്വ.കെ.യു ജനീഷ് കുമാര്‍ എംഎല്‍എയുടെ സാന്നിധ്യത്തില്‍ സ്ഥലം സന്ദര്‍ശിച്ചത്. മഴക്കാലത്ത് കുട്ടികള്‍ക്ക് ഈ വഴിയിലൂടെ അപകടരഹിതമായി കടന്നുപോകുന്നതിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഉടന്‍ ഒരുക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. കുട്ടികള്‍ക്ക് അനായാസമായി സ്‌കൂളിലേക്ക് പോവുന്നതിനായി കലുങ്കിന്റെ ആവശ്യമുണ്ട്. അതിന് ഉടനടി പരിഹാരം കണ്ടെത്തുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ പറഞ്ഞു.
തോട്ടിലെ അപകടസ്ഥിതി ജില്ലാ കളക്ടര്‍ വിലയിരുത്തി
RECENT NEWS
Advertisment