തോട്ടിലെ അപകടസ്ഥിതി ജില്ലാ കളക്ടര്‍ വിലയിരുത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പ്രവേശനോത്സവത്തില്‍ പങ്കെടുത്ത് കുട്ടികളോടോപ്പം പാട്ടു പാടാന്‍ മാത്രം കലഞ്ഞൂര്‍ ഗവ. എല്‍പി സ്‌കൂളില്‍ എത്തിയതായിരുന്നില്ല ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍. സ്‌കൂളിന്റെ അരികിലൂടെ ഒഴുകുന്ന തോട്ടില്‍ രൂപപ്പെട്ട കുഴിയുടെ അപകടസ്ഥിതി വിലയിരുത്തുന്നതിനു കൂടിയാണ് കളക്ടര്‍ എത്തിയത്. വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളില്‍ എത്തുവാന്‍ ഈ തോട് മുറിച്ചു കടക്കേണ്ടതുണ്ട്. ഈ കുഴി കുട്ടികള്‍ക്ക് അപകട ഭീഷണിയായി നിലകൊള്ളുന്നു എന്ന നിവേദനം ലഭിച്ചതിനെ തുടര്‍ന്നാണ് അഡ്വ.കെ.യു ജനീഷ് കുമാര്‍ എംഎല്‍എയുടെ സാന്നിധ്യത്തില്‍ സ്ഥലം സന്ദര്‍ശിച്ചത്. മഴക്കാലത്ത് കുട്ടികള്‍ക്ക് ഈ വഴിയിലൂടെ അപകടരഹിതമായി കടന്നുപോകുന്നതിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഉടന്‍ ഒരുക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. കുട്ടികള്‍ക്ക് അനായാസമായി സ്‌കൂളിലേക്ക് പോവുന്നതിനായി കലുങ്കിന്റെ ആവശ്യമുണ്ട്. അതിന് ഉടനടി പരിഹാരം കണ്ടെത്തുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...