അനിശ്ചിതകാല സമരാഹ്വാനം നടത്തിയ രണ്ട് കെ.എസ്.ആർ.ടി.സി ജീവനക്കാരെ സസ്‍പെൻഡ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

തൃ​ശൂര്‍ : വ്യാജ അനിശ്ചിതകാല സമരാഹ്വാനം നടത്തിയ രണ്ട് ജീവനക്കാരെ അന്വേഷണവിധേയമായി കെ.എസ്.ആര്‍.ടി.സി സസ്‍പെന്‍ഡ് ചെയ്തു. മൂവാറ്റുപ്പുഴ യൂണിറ്റിലെ ഡ്രൈവര്‍ റെജി കെ.പി, അങ്കമാലി യൂണിറ്റിലെ ഡ്രൈവര്‍ രതീഷ് കെ.പി എന്നിവര്‍ക്കെതിരെയാണ് നടപടി. അന്വേഷണത്തില്‍ രതീഷാണ് സന്ദേശം ഫോര്‍വേഡ് ചെയ്തതെന്ന് കണ്ടെത്തിയെന്ന് കെ.എസ്.ആര്‍.ടി.സി അറിയിച്ചു. സര്‍ക്കാറിനും കെ.എസ്.ആര്‍.ടി.സി മാനേജ്മെന്റിനുമെതിരെ വസ്തുനിഷ്ടമല്ലാത്ത കാര്യങ്ങളാണ് സന്ദേശത്തിലുണ്ടായിരുന്നത്.

ഇത് വസ്തുനിഷ്ടമല്ലെന്ന് അറിഞ്ഞിട്ടും ജീവനക്കാര്‍ ഇത് നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും കോര്‍പ്പറേഷന്റെ നിലവിലെ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി ജീവനക്കാരെ മിന്നല്‍ പണിമുടക്കിലേക്ക് തള്ളിവിടാന്‍ തക്കവിധം മറ്റ് ഗ്രൂപ്പുകളിലേക്ക് പ്രചരിപ്പിക്കാന്‍ ഇടയാക്കിയതും കടുത്ത അച്ചടക്ക ലംഘനമാണെന്നാണ് കെ.എസ്.ആര്‍.ടി.സി വിലയിരുത്തല്‍. നേരത്തെ ശമ്പളം വൈകിയതിനെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സിയില്‍ ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് നടത്തിയിരുന്നു. പണിമുടക്കിനെ തുടര്‍ന്ന് കോര്‍പ്പറേഷന് കോടികളുടെ നഷ്ടമുണ്ടാവുകയും ചെയ്തിരുന്നു. പണിമുടക്കിനെതിരെ ഗതാഗത മന്ത്രി ആന്റണി രാജു ഉള്‍പ്പടെ രംഗത്തെത്തുന്ന സാഹചര്യവുമുണ്ടായി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...