വിദ്യാര്‍ഥികള്‍ വാഗ്ദാനവും പ്രതീക്ഷയും : ജില്ലാ കളക്ടര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വിദ്യാര്‍ഥികള്‍ നാളത്തെ വാഗ്ദാനം മാത്രമല്ല ഇന്നത്തെ പ്രതീക്ഷ കൂടിയാണെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. കലഞ്ഞൂര്‍ ഗവ.എല്‍ പി സ്‌കൂളില്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കളക്ടര്‍. വിദ്യാര്‍ഥികള്‍ നാളത്തെ പൗരന്മാരല്ല. ഇന്നത്തേയും കൂടി പൗരന്മാരാണ്. വോട്ടവകാശം മാത്രമാണ് അവര്‍ക്ക് പതിനെട്ടാം വയസില്‍ ലഭിക്കുന്നത്. അതിനു മുന്‍പ് തന്നെ കുട്ടികള്‍ സമൂഹത്തിന്റെ മാറ്റങ്ങള്‍ക്ക് ഭാഗഭാക്കാവുന്നുണ്ട്. സ്വയം വളര്‍ത്തി എടുക്കുവാനുള്ള പ്രാപ്തി ഉണ്ടാക്കി കൊടുക്കുകയാണ് മാതാപിതാക്കള്‍ ചെയ്യേണ്ടത്. സ്‌കൂളില്‍ ചിലവഴിക്കുന്ന ദിവസങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് എന്നും മധുരിതമാകണം. കുട്ടികള്‍ മാതാപിതാക്കള്‍ക്ക് പകര്‍ന്നു തരുന്ന ഊര്‍ജം വാക്കുകള്‍ക്ക് അതീതമാണ്. ആ ഊര്‍ജം കുട്ടികള്‍ നന്മയുടെ വഴികളാക്കി മാറ്റണമെന്നും കളക്ടര്‍ പറഞ്ഞു.

അക്ഷര കിരീടം ധരിച്ചാണ് കളക്ടര്‍ കുട്ടികളോട് സംവദിച്ചത്. കുട്ടികള്‍ക്കൊപ്പം ചേര്‍ന്ന് പാട്ടും പാടിയാണ് കളക്ടര്‍ മടങ്ങിയത്. അഡ്വ.കെ യു.ജനീഷ് കുമാര്‍ എം എല്‍ എ വിദ്യാര്‍ഥികളുമായി സംവദിച്ചു.  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി പുഷ്പവല്ലി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബീന പ്രഭ,  ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി മണിയമ്മ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആശ സജി, വാര്‍ഡ് അംഗം രമാ സുരേഷ്, എസ്.സി ഇ.ആര്‍.ടി റിസര്‍ച്ച് ഓഫീസര്‍ രാജേഷ് എസ് വള്ളിക്കോട്, ഹെഡ്മാസ്റ്റര്‍ വി.അനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...