ആലപ്പുഴ : നൂറനാട് മറ്റപ്പള്ളിയിലെ മണ്ണെടുപ്പിനെ കുറിച്ചുള്ള ജില്ലാകളക്ടറുടെ പരിശോധനാ റിപ്പോർട്ട് ഇന്ന് സർക്കാരിന് സമർപ്പിക്കും. മണ്ണെടുപ്പ് വിവാദമായതോടെ കളക്ടർ ജോൺ വി സാമുവലിനോട് റിപ്പോർട്ട് തയ്യാറാക്കാൻ മന്ത്രി പി പ്രസാദ് വിളിച്ചു ചേർത്ത സർവ്വകക്ഷി യോഗത്തിൽ നിർദ്ദേശിച്ചിരുന്നു. കഴിഞ്ഞയാഴ്ച പാലമേലിൽ നേരിട്ടെത്തി പരിശോധന നടത്തിയ കളക്ടർ റവന്യൂ-ജിയോളജി വകുപ്പുകളോടും വിശദാംശങ്ങൾ തേടി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതിയെ ധരിപ്പിക്കാനും സർവ്വകക്ഷി യോഗത്തിൽ തീരുമാനം ആയിരുന്നു. പരിസ്ഥിതി പഠനം അനുസരിച്ചല്ല അനുമതി നല്‍കിയതെന്നും ഇക്കാര്യം ബോധ്യപ്പെട്ടെന്നും സര്‍വ്വകക്ഷി യോഗത്തിന് ശേഷം മന്ത്രി പി പ്രസാദ് പ്രതികരിച്ചു. വിവരങ്ങള്‍ കോടതിയെ ധരിപ്പിക്കും.
മണ്ണെടുപ്പിന് മുമ്പ് നടക്കേണ്ട നടപടി ക്രമങ്ങള്‍ പാലിച്ചിട്ടില്ല. വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ പ്രോട്ടോകോള്‍ പാലിച്ചിട്ടില്ല. ജിയോളജി വകുപ്പില്‍ വീഴ്ച്ചയുണ്ടായോ എന്ന് പരിശോധിക്കും. സ്ഥല പരിശോധന ജിയോളജി വകുപ്പിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ഹൈവേ നിർമ്മാണത്തിന്റെ മറവിൽ പാലമേൽ മറ്റപ്പള്ളി മലയിൽ നിന്നും മണ്ണെടുക്കാനുള്ള നീക്കം നാട്ടുകാർ രണ്ട് വട്ടമാണ് തടഞ്ഞത്. മണ്ണെടുപ്പിനെതിരെ സമരം ചെയ്തവരെയും ജനപ്രതിനിധികളെയും പോലീസ് കായികമായി നേരിട്ടതോടെയാണ് വിഷയത്തിൽ സർക്കാർ ഇടപെട്ടത്. 2008 മുതൽ പ്രദേശത്ത് മണ്ണെടുക്കാനുള്ള നീക്കം നാട്ടുകാർ എതിർത്തിരുന്നു. ഹൈവേ നിർമ്മാണത്തിന്റെ പേരിൽ കൂട്ടിക്കൽ കൺസ്ട്രക്ഷൻസ് എന്ന കമ്പനിയാണ് നിലവിൽ മണ്ണെടുത്തിരുന്നത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































