കണ്ടെയ്ന്‍മെന്റ് സോണുകളിലെ വാക്‌സിനേഷന്‍ കേന്ദ്രത്തിലെത്തുന്നവരെ തടയരുത് : ജില്ലാ കളക്ടര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ ഉള്ളതിനാല്‍ ഇവിടേക്കെത്തുന്ന പൊതുജനങ്ങളെയും ഉദ്യോഗസ്ഥരെയും തടയരുതെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്. അയ്യര്‍ നിര്‍ദേശിച്ചു. സെക്ടറല്‍ മജിസ്‌ട്രേറ്റ്, പോലീസ്, ജാഗ്രതാ സമിതികള്‍ തുടങ്ങിയവ നിയന്ത്രിത മേഖലകളിലെ പരിശോധനകള്‍ ഉറപ്പാക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു. കളക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിലാണ് കളക്ടര്‍ ഇക്കാര്യം പറഞ്ഞത്.

കണ്ടെയ്ന്‍മെന്റ് സോണുകള്‍, മൈക്രോ കണ്ടെയ്‌മെന്റ് സോണുകള്‍ തുടങ്ങിയ പ്രദേശങ്ങളിലെ പൊതുജനങ്ങള്‍ക്കും വ്യാപാരികള്‍ക്കും യഥാസമയം കൃത്യമായ അറിയിപ്പുകള്‍ നല്‍കണം. നിയന്ത്രിത മേഖലകളെ സംബന്ധിച്ച് വിവിധയിടങ്ങളില്‍ ആശയക്കുഴപ്പമുള്ളത് ഒഴിവാക്കുന്നതിനായാണ് ഈ ക്രമീകരണങ്ങള്‍ ഒരുക്കേണ്ടതെന്ന് കളക്ടര്‍ പറഞ്ഞു.
യോഗത്തില്‍ ജില്ലാ പോലീസ് മേധാവി ആര്‍.നിശാന്തിനി, എഡിഎം അലക്‌സ് പി. തോമസ്, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ടി.ജി ഗോപകുമാര്‍, ഡിഎംഒ (ആരോഗ്യം) ഡോ. എ.എല്‍ ഷീജ തുടങ്ങിയവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...