മന്തി വീണാ ജോർജ്ജ് ജനങ്ങളെ വെല്ലുവിളിക്കുന്നു ; ജില്ലാ കോൺഗ്രസ് കമ്മിറ്റി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: സംസ്ഥാനത്തെ ആരോഗ്യ രംഗത്തിന്റെ തകർച്ചയും വകുപ്പ് മന്ത്രിയുടെ കഴിവുകേടും മറച്ചുവയ്ക്കുവാൻ മന്ത്രി വീണാ ജോർജ്ജ് ജനങ്ങളെ വെല്ലുവിളിച്ച് പ്രകോപനം സൃഷ്ടിക്കുകയാണെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിസന്റ് പ്രൊഫ.സതീഷ് കൊച്ചു പറമ്പിൽ, സംഘടനാ കാര്യ ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം എന്നിവർ പ്രസ്താവനയിൽ പറഞ്ഞു. കഴിഞ്ഞ ദിവസം ബന്ധപ്പെട്ട ജില്ലാ പഞ്ചായത്ത്, പത്തനതിട്ട മുനിസിപ്പൽ കൗൺസിൽ എന്നിവയോട് ആലോചിക്കാത പണി പൂർത്തീകരിക്കാത്ത ജനറൽ ആശുപത്രിയുടേയും ജില്ലാ സ്റ്റേഡിയത്തിന്റേയും ഉദ്ഘാടനം നടത്തുന്നതിന് ആലോചനാ യോഗം വിളിച്ചു ചേർത്ത മന്ത്രി വ്യത്യസ്ഥ അഭിപ്രായം പറഞ്ഞ യു.ഡി.എഫ് ഭരണ സമിതി അംഗങ്ങളെ ആക്രമിക്കുവാൻ ശ്രമിക്കുകയും പരസ്യമായി വെല്ലുവിളി നടത്തുകയുമാണ് ഉണ്ടായതെന്നും ഇതിന് പത്തനംതിട്ടയിലെ മുഴുവൻ മാധ്യമ പ്രവർത്തകരും ദൃക്സാക്ഷിയാണെന്നും ഡി.സി.സി നേതാക്കൾ പറഞ്ഞു.

ഇന്ന് കെ.എസ്.യു നേതാക്കൾ ജനാധിപത്യപരമായ രീതിയി പ്രതിഷേധിച്ചപ്പോൾ മന:പൂർവ്വം പ്രകോപനം സൃട്ടിച്ച് തനിക്ക് പരിക്ക് സംഭവിച്ചെന്ന് വരുത്തി തീർക്കുവാൻ  വിദക്ദ്ധമായി അഭിനയം നടത്തുയും ഇതിന്റെ പേരിൽ സി.പി.എം ഗുണ്ടകൾ സംസ്ഥാനത്ത് ഒട്ടാകെയും പത്തനംതിട്ട ജില്ലയിൽ പ്രത്യേകിച്ചും വ്യാപകമായ ആക്രമണം നടത്തിയതായി ജില്ലാ കോൺഗ്രസ് കമ്മിറ്റി നേതാക്കൾ പറഞ്ഞു. പത്തനംതിട്ട, അടൂർ , തിരുവല്ല എന്നിവിടങ്ങളിൽ യു.ഡി.എഫ് പുതു യുഗ യാത്രയുടെ പ്രചരണാർത്ഥം സ്ഥാപിച്ചിരുന്ന കൊടി തോരണങ്ങൾ, ബാനറുകൾ, ഫ്ലെക്സ് ബോർഡുകൾ എന്നിവ അടിച്ച തകർക്കുകയും വ്യാപകമായ തോതിൽ നശിപ്പിക്കുകയും ചെയ്തത് അങ്ങേയറ്റം ധിക്കാരും ജനാധിപത്യ വിരുദ്ധവും പ്രതിഷേധാർഹവുമാണെന് ഡി.സി.സി കുറ്റപ്പെടുത്തി.

അക്രമത്തെ പ്രോത്സാഹിപ്പിക്കുവാനാണ് മന്ത്രിയുടേയും സി.പി.എം നേതാക്കളുടേയും ശ്രമമെങ്കിൽ ശക്തമായി പ്രതിരോധിക്കുമെന്ന് ഡി.സി.സി നേതാക്കൾ മുന്നറിയിപ്പ് നല്കി. വരുമലയിൽ കോൺഗ്രസ് ഓഫീസിന്റെ ചില്ല് തകർത്ത സംഭവത്തിലും പ്രചരണ സാമിഗ്രികൾ നശിപ്പിച്ചതിലും കുറ്റവാളികളെ അറസ്റ്റ് ചെയ്ത് നിയമ നടപടികൾക്ക് വിധേയമാക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ സമരപരിപാടിക്ക് നേതൃത്വം നല്കുമെന്നും ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിലും സംഘടനാകാര്യ ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറവും അധികൃതർക്ക് മുന്നറിയിപ്പ് നല്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിനിടെ അച്ചടക്കലംഘനം ; തിരുവനന്തപുരത്ത് മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷത്തിനിടെ അച്ചടക്കരഹിതമായി പെരുമാറിയതിന്...

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...