ജില്ലാ കോൺഗ്രസ് കമ്മിറ്റി നേതൃസമ്മേളനം വെള്ളിയാഴ്ച്ച (5)

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ എന്നിവരുടെ നേതൃത്വത്തിൽ ജനുവരി 21-ന് കാസർഗോഡു നിന്നും ആരംഭിച്ച് സംസ്ഥാനമൊട്ടാകെ നടത്തുന്ന പ്രചണ പരിപാടിയായ സമരാഗ്നിയുടെ മുന്നൊരുക്കങ്ങൾക്കായി ജില്ലാ കോൺഗ്രസ് കമ്മിറ്റി നേതൃസമ്മേളനം 2024 ജനുവരി അഞ്ചാം തീയതി വെള്ളിയാഴ്ച്ച രാവിലെ 10- മണിക്ക് പത്തനംതിട്ട രാജീവ് ഭവൻ ഓഡിറ്റോറിയത്തിൽ ചേരുമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം പറഞ്ഞു.

ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിലിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന നേതൃസമ്മേളനം കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റുകൂടിയായ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യും. കെ.പി.സി സി രാഷ്ട്രീയ കാര്യസമിതി അംഗം പ്രൊഫ.പി.ജെ കുര്യൻ, ആന്റോ ആന്റണി എം.പി, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ. പഴകുളം മധു, അഡ്വ. എം.എംനസീർ മറ്റ് നേതാക്കൾ എന്നിവർ പ്രസംഗിക്കും. കോൺഗ്രസിന്റെ ജില്ലയിലെ മുതിർന്ന നേതാക്കൾ, കെ.പി.സി.സി അംഗങ്ങൾ, ഡി.സി.സി ഭാരവാഹികൾ, മുൻ ഭാരവാഹികൾ, ബ്ലോക്ക് പ്രസിഡന്റുമാർ, മുൻ പ്രസിഡന്റുമാർ, മണ്ഡലം പ്രസിഡന്റുമാർ, പോഷക സംഘടനകളുടെ സംസ്ഥാന ഭാരവാഹികൾ, ജില്ലാ പ്രസിഡന്റുമാർ, ത്രിതല പഞ്ചായത്ത്, മുനിസിപ്പൽ അദ്ധ്യക്ഷർ, സഹകരണ സംഘം പ്രസിഡന്റുമാർ എന്നിവർ നേതൃയോഗത്തിൽ പങ്കെടുക്കുമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുതിയ നയവുമായി ജാമിയ മില്ലിയ സർവ്വകലാശാല ; ക്ലാസ് വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ ഇനി...

0
ന്യൂഡൽഹി : സോഷ്യൽ മീഡിയയിലെ അനൗദ്യോഗിക ക്ലാസ് ഗ്രൂപ്പുകൾ ഒഴിവാക്കാൻ വിദ്യാർഥികൾക്ക്...

സ്പാനിഷ് രണ്ടാം ഡിവിഷൻ ക്ലബ്ബിനെ സ്വന്തമാക്കാൻ മെസ്സി ; നിലവിലെ ഉടമസ്ഥരുമായി ധാരണയായി

0
മഡ്രിഡ് : സ്പാനിഷ് രണ്ടാം ഡിവിഷൻ ക്ലബ് എൽഡെൻസയെ സ്വന്തമാക്കാൻ ഫുട്‌ബോൾ...

സംസ്ഥാനത്ത് സ്വ‍‌ർണ വിലയിൽ വീണ്ടും വ‍‌ർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വ‍‌ർണ വിലയിൽ വീണ്ടും വ‍‌ർധനവ്. ഇന്ന് 22 കാരറ്റ് ഒരു...

പിഎം ശ്രീ പദ്ധതി: കേരളത്തിൽ നടപ്പിലാക്കാൻ അനുവദിക്കില്ല ; വിട്ടുവീഴ്ചയില്ലെന്ന് എംഎസ്‌എഫ് സംസ്ഥാന പ്രസിഡന്റ്

0
കോഴിക്കോട്: പി.എം. ശ്രീ പദ്ധതി കേരളത്തിൽ നടപ്പിലാക്കുന്നതിൽ യാതൊരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്ന് എം.എസ്.എഫ്...