ജില്ലാ ഉപഭോക്തൃസംരക്ഷണസമിതി യോഗം ചേര്‍ന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലാതല ഉപഭോക്തൃസംരക്ഷണ സമിതിയുടെ ആദ്യയോഗം ജില്ലാ കളക്ടര്‍ എ. ഷിബുവിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. ഉപഭോക്തൃ സംരക്ഷണ നടപടികള്‍ വികസിപ്പിക്കുകയും ഉപഭോക്തൃ അവകാശങ്ങള്‍ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ബോധവല്‍ക്കരിക്കുകയും ചെയ്യുകയാണ് സമിതിയുടെ ഉദ്ദേശ്യം. ഉപഭോക്താക്കളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും ഉപഭോക്തൃ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതുമായുള്ള വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. വിതരണക്കാരില്‍ നിന്നോ സേവന ദാതാക്കളില്‍ നിന്നോ ഉണ്ടാകുന്ന വീഴ്ചകള്‍ക്ക് ഉപഭോക്താക്കളെ സഹായിക്കാന്‍ രൂപീകരിക്കപ്പെട്ട കോടതി സ്വഭാവത്തോട് കൂടിയ സംവിധാനമാണ് ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍. ഓണ്‍ലൈനായും പരാതി സമര്‍പ്പിക്കാനുള്ള സംവിധാനം ലഭ്യമാണ്. ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷനു പരാതി നല്‍കുമ്പോള്‍ അഞ്ച് ലക്ഷം രൂപ വരെയുള്ള തര്‍ക്കങ്ങള്‍ക്ക് ഫീസ് ഈടാക്കില്ല.

അഞ്ച് ലക്ഷം മുതല്‍ 10 ലക്ഷം വരെയുള്ള തര്‍ക്കങ്ങള്‍ക്ക് 200 രൂപയും 10 ലക്ഷം മുതല്‍ 20 ലക്ഷം വരെയുള്ള തര്‍ക്കങ്ങള്‍ക്ക് 400 രൂപയും 20 ലക്ഷം മുതല്‍ 50 ലക്ഷം വരെയുള്ള തര്‍ക്കങ്ങള്‍ക്ക് 1000 രൂപയും പ്രസിഡന്റിന്റെ പേരില്‍ ഡിഡി അടയ്ക്കണം. ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനെ 50 ലക്ഷം വരെയുള്ള തര്‍ക്കങ്ങളുടെ പരിഹാരത്തിന് സമീപിക്കാം. ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്റെ അന്തിമ തീരുമാനത്തില്‍ അതൃപ്തിയുള്ള പക്ഷം സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്റെ സഹായം തേടാം. തുടര്‍ന്ന് ദേശീയ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്റെയും സഹായം തേടാവുന്നതാണ് യോഗത്തില്‍ ജില്ലാതല ഉപഭോക്തൃസംരക്ഷണ സമിതി സെക്രട്ടറിയായ ജില്ലാ സപ്ലൈ ആഫീസര്‍ എം അനില്‍, സീനിയര്‍ സുപ്രണ്ട് സിഡിആര്‍സി ജോഷി പി ജോയി, എക്‌സിക്യൂട്ടീവ് അംഗം പ്രസ് ക്ലബ് പത്തനംതിട്ട ജി വിശാഖ, കണ്‍സ്യൂമര്‍ വിജിലന്‍സ് സെന്റര്‍ അടൂര്‍ അംഗങ്ങള്‍ ഗിരിജ മോഹന്‍, ശാസ്താമഠം ശ്രീകുമാര്‍,ലീഗല്‍ മെട്രോളജി ഡപ്യുട്ടി കണ്‍ട്രോളര്‍ കെ ആര്‍ വിപിന്‍, ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ ബി മോഹനന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എൽനിനോ ശക്തം, ചൂടിൽ ഉരുകി കേരളം ; ജാഗ്രത നിർദ്ദേശവുമായി കാലാവസ്ഥ വകുപ്പ്

0
തിരുവനന്തപുരം : എടവപ്പാതിയിലും വേനലിന്റെ തുടക്കത്തിലെന്ന പോലെ പൊള്ളും ചൂട് !....

ഡൽഹിയിലെ കെട്ടിട അപകടം; മരണം ആറായി ; കുടുങ്ങിയവർക്കായി തെരച്ചിൽ തുടരുന്നു

0
ഡൽഹി: ഡൽഹി സത്യനികേതനില്‍ ബഹുനില ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്ന് വീണുണ്ടായ മരണം...

കാർ തടഞ്ഞുനിർത്തി യാത്രക്കാരെ ഭീഷണിപ്പെടുത്തിയ പ്രതിക്ക് പോലീസ് സ്റ്റേഷനിലും പ്രത്യേക പരി​ഗണന

0
കൊച്ചി: കലൂരില്‍ കാര്‍ യാത്രക്കാരെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തിയ കേസിലെ പ്രതിക്ക്...

കോവളത്ത് കടൽവെളളരിയുമായി രണ്ടുപേർ അറസ്റ്റിൽ ; പിടിച്ചെടുത്തത് 80 കടൽവെള്ളരികൾ

0
തിരുവനന്തപുരം : വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നതിന് കോവളത്തെ സ്വകാര്യ ഹോട്ടലിലെത്തിച്ച...