പത്തനംതിട്ട : മൈലപ്രാ, സീതത്തോട് സര്‍വീസ് സഹകരണ ബാങ്കുകളിലുള്‍പ്പെടെ ജില്ലയില്‍ സി.പി.എം നേതാക്കളുടെ ഒത്താശയോടെ നടന്ന കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക തട്ടിപ്പിനെക്കുറിച്ച് ഇ.ഡി അന്വേഷണം നടത്തണമെന്ന് ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ ആവശ്യപ്പെട്ടു. മൈലപ്രാ സീതത്തോട്, കുമ്പളാംപൊയ്ക, വടശ്ശേരിക്കര, വകയാര്‍, ചന്ദനപ്പള്ളി, കൊടുമണ്‍, കോന്നി റീജണല്‍ സഹകരണ ബാങ്ക് എന്നിവിടങ്ങളിലും ജില്ലയുടെ ഒട്ടുമിക്ക സര്‍വീസ് സഹകരണ ബാങ്കുകളിലും സി.പി.എം നേതാക്കളുടെ അറിവോടെ കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക തട്ടിപ്പാണ് നടന്നിരിക്കുന്നത്. മൈലപ്രാ സഹകരണ ബാങ്കില്‍ തട്ടിപ്പിന് നേതൃത്വം നല്‍കിയത് സി.പി.എം ഏരിയ കമ്മിറ്റി അംഗം കൂടിയായ ബാങ്ക് പ്രസിഡന്‍റിന്‍റെ നേതൃത്വത്തിലാണ്. എന്നാല്‍ ബാങ്ക് പ്രസിഡന്‍റായിരുന്ന സി.പി.എം ഏരിയാ കമ്മിറ്റി അംഗത്തെ അറസ്റ്റ് ചെയ്യാതെ ബാങ്ക് സെക്രട്ടറിയായിരുന്ന വ്യക്തിയെ മാത്രമാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഉത്തരവാദിയായ ബാങ്ക് പ്രസിഡന്‍റിനെ അറസ്റ്റ് ചെയ്യാത്തത് എന്താണെന്ന് സി.പി.എം നേതാക്കള്‍ വ്യക്തമാക്കണം.
ജില്ലയില്‍ യു.ഡി.എഫ് ഭരണത്തിലുണ്ടായിരുന്ന തിരുവല്ല ഈസ്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഉള്‍പ്പെടെയുള്ള ബാങ്ക് ഭരണസമിതികളിലേക്ക് നടന്ന തെരഞ്ഞെടുപ്പുകളില്‍ സി.പി.എം ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഗുണ്ടകളെയും പാര്‍ട്ടി അനുഭാവികളായ ഉദ്യോഗസ്ഥരെയും പോലീസിനേയും ഉപയോഗിച്ച് ഹീനമായ മാര്‍ഗത്തില്‍ അക്രമത്തിലൂടെ തെരഞ്ഞെടുപ്പ് അട്ടിമറിച്ച് ഭരണം പിടിച്ചെടുക്കുകയാണ് ഉണ്ടായത്. ഏറ്റവും അവസാനം നടന്ന ഏനാത്ത്, പറക്കോട് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കുനേരെ അക്രമം നടത്തിയത് സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗത്തിന്‍റെ നേതൃത്വത്തിലാണെന്ന് ഡി.സി.സി പ്രസിഡന്‍റ് പറഞ്ഞു.
സംസ്ഥാനത്തൊട്ടാകെ സി.പി.എം പ്രവര്‍ത്തകര്‍ കള്ളപ്പണം വെളുപ്പിക്കുവാന്‍ സഹകരണ ബാങ്കുകളെ മറയാക്കുന്നതിന്‍റെ ഭാഗമാണ് ജില്ലയിലെ സര്‍വീസ് സഹകരണ ബാങ്കുകളില്‍ നടന്ന തട്ടിപ്പ്. ഇതേക്കുറിച്ച് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിന്‍റെ അന്വേഷണം അനിവാര്യമാണെന്ന് ഡി.സി.സി പ്രസിഡന്‍റ് പറഞ്ഞു. ബാങ്കുകളില്‍ തട്ടിപ്പിലൂടെ നഷ്ടപ്പെട്ട നിക്ഷേപകരുടെ പണം എത്രയും വേഗം തിരികെ നല്‍കുവാന്‍ നടപടി സ്വീകരിക്കണമെന്നും ഡി.സി.സി പ്രസിഡന്‍റ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. നഷ്ടപ്പെട്ട പണം തിരികെ നല്‍കിയില്ലെങ്കില്‍ ശക്തമായ സമര പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് ഡി.സി.സി പ്രസിഡന്‍റ് പറഞ്ഞു.
ജില്ലയിലും സംസ്ഥാനത്തും സി.പി.എം ഭരിക്കുന്ന ഒട്ടുമിക്ക ബാങ്കുകളും തകരുകയും ഭൂരിഭാഗവും നകര്‍ച്ചയുടെ വക്കിലുമാണ്. നിക്ഷേപകരുടെയും സഹകാരികളുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് സര്‍വീസ് സഹകരണ ബാങ്കുകളില്‍ യു.ഡി.എഫ് ഭരണത്തിലെത്തേണ്ടതുണ്ട്. 24 ന് നടക്കുന്ന പത്തനംതിട്ട സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് പാനലിലുള്ള എല്ലാ സ്ഥാനാര്‍ത്ഥികളെയും വോട്ട് ചെയ്ത് വിജയിപ്പിക്കണമെന്ന് ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ എല്ലാ സഹകാരികളോടും അഭ്യര്‍ത്ഥിച്ചു.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033