ജില്ല വികസന ഏകോപന നിരീക്ഷണ സമിതി യോഗം ചേര്‍ന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ല വികസന ഏകോപന നിരീക്ഷണ സമിതി (ദിശ) മൂന്നാംപാദ യോഗം കളക്ടറേറ്റ് പമ്പ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. ആന്റോ ആന്റണി എം.പി അധ്യക്ഷത വഹിച്ചു. ഉന്നതികളിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള വിദ്യാവാഹിനി പദ്ധതി കൂടുതല്‍ കാര്യക്ഷമമാക്കാന്‍ എം.പി ആവശ്യപ്പെട്ടു. വിശദമായി റിപ്പോര്‍ട്ടിനായി ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസറെ ചുമതലപ്പെടുത്തി. ജല്‍ ജീവന്‍ മിഷന്‍ പദ്ധതി വിശകലനം ചെയ്തു. നിരവധി സ്ഥലങ്ങളില്‍ ജല്‍ ജീവന്‍ മിഷനായി പൈപ്പിടല്‍ പൂര്‍ത്തിയായെങ്കിലും കുടിവെള്ളം കൃത്യമായി കിട്ടുന്നില്ല. ടെന്‍ഡര്‍ നടപടി ഊര്‍ജിതമാക്കാന്‍ നിര്‍ദേശിച്ചു. എസ്.ടി വിഭാഗക്കാരുടെ തൊഴില്‍, തൊഴിലുറപ്പ് പദ്ധതി എന്നിവ വിലയിരുത്തി. നാട്ടിലെ പട്ടിണി മാറ്റാന്‍ തൊഴിലുറപ്പ് പദ്ധതിയിലൂടെ കഴിഞ്ഞെന്നും പുതിയ സ്‌കീം വന്നതിനാല്‍ ഉദ്യോഗസ്ഥര്‍ക്ക് ഒരു ദിവസത്തെ പരിശീലന ക്ലാസ് സംഘടിപ്പിക്കണമെന്നും എം.പി നിര്‍ദേശിച്ചു.

പി.എം.ജി.എ.സ്വൈ പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജിതമാക്കണം. ഗ്രാമീണ മേഖലയുടെ വികസനത്തിന് ഉതകുന്ന പദ്ധതിയാണിത്. പദ്ധതി പൂര്‍ത്തീകരണത്തിന് ജില്ലാ പഞ്ചായത്ത് നേതൃത്വം നല്‍കാന്‍ എം.പി ആവശ്യപ്പെട്ടു. ഗ്രാമപഞ്ചായത്ത്, ആരോഗ്യകേന്ദ്രങ്ങള്‍, സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകള്‍ ഉള്‍പ്പെടെ ദ്രവ്യമാലിന്യ സംസ്‌കരണത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം അറിയിച്ചു. വിവിധ വകുപ്പുകള്‍ നടപ്പാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതി പുരോഗതി അവലോകനം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി, ജില്ല കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍, ദിശ കണ്‍വീനറും പ്രോജക്ട് ഡയറക്ടറുമായ കെ.ഇ വിനോദ്കുമാര്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....