കോന്നി താലൂക്ക് വികസന യോഗത്തിൽ നടുത്തളത്തിൽ കുത്തിയിരുന്നു പ്രതിഷേധിച്ച് കേരള കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി

For full experience, Download our mobile application:
Get it on Google Play

കോന്നി : താലൂക്ക് വികസന സമിതിയിൽ ഉന്നയിക്കുന്ന വിഷയങ്ങളിൽ തീരുമാനങ്ങൾ ഉണ്ടാവാത്തതിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി എബ്രഹാം വാഴയിൽ സമിതി യോഗത്തിൽ നടുത്തളത്തിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. 2002 ജൂലൈ മാസം മുതൽ അട്ടച്ചാക്കൽ മല്ലേലിൽ ഇൻഡ്രസിന്‍റെ അനധികൃത നിർമ്മാണം സംബന്ധിച്ച് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. എട്ടുമാസം കഴിഞ്ഞിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ല.

കോന്നി പഞ്ചായത്ത് മൂന്നാം വാർഡിലെ പഴയ പോസ്റ്റ് ഓഫീസ് പഞ്ചായത്ത് റോഡിന്‍റെ ഡിആർകെട്ടിൽ സ്വകാര്യ വ്യക്തി മതിൽ കെട്ടിയിരിക്കുന്ന വിഷയവും 2022 ജൂലൈ മാസം മുതൽ ഉന്നയിക്കുന്നു. യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. ഇതിൽ പ്രതിഷേധിച്ച് ആണ് താലൂക്ക് വികസന സമിതി അംഗം കൂടിയായ എബ്രഹാം വാഴയിൽ യോഗത്തിൽ തറയിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. ഇതിനെ തുടർന്ന് കേരള കോൺഗ്രസ് എം കോന്നി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്വാറി ഉദ്യോഗസ്ഥ അവിശുദ്ധ കൂട്ടുകെട്ട് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് താലൂക്ക് ഓഫീസിനു മുൻപിൽ ധർണ നടത്തി. മണ്ഡലം പ്രസിഡന്റ് രാജേഷ് കൊട്ടാരം അധ്യക്ഷത വഹിച്ചു. സന്തോഷ് കുമാർ വി.കെ,ജെയിംസ് തോമസ്, അനിയൻ പന്നിയത്ത്, ബിജു കുമാർ എം. സി ജോയി കുറ്റിയിൽ എന്നിവർ പ്രസംഗിച്ചു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് മഴ കനക്കുന്നു

0
തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് മഴ കനക്കുന്നു. ഞായറാഴ്ച...

കെ.എസ്.കെ.ടി.യു വിന്റെ നേതൃത്വത്തിൽ ചിറ്റാര്‍ വില്ലേജ് ഓഫീസ് ഉപരോധിച്ചു

0
ചിറ്റാർ : ക്ഷേമ പെൻഷൻ ഔദാര്യമല്ല അവകാശമാണ് എന്ന മുദ്രാവാക്യമുയർത്തി കെ.എസ്.കെ.ടി.യു...

ഭാര്യയെയും സഹോദരിയെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ബാങ്ക് ജീവനക്കാരൻ ജീവനൊടുക്കി

0
ലഖ്നൗ: ബാങ്ക് ജീവനക്കാരിയായ ഭാര്യയെയും സഹോദരിയെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ബാങ്ക്...

ആരോഗ്യത്തോടെ ഓണം : പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കും

0
പത്തനംതിട്ട : ഓണക്കാലത്ത് പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിനും ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനും...