246 ദിവസ വേതനക്കാരെ പിന്‍ വാതിലിലൂടെ സ്ഥിരപ്പെടുത്തുവാൻ നീക്കം ; ജില്ലാ കരിങ്കൽ ആന്റ് കൺസ്ട്രക്ഷൻ തൊഴിലാളി യൂണിയൻ (ഐ.എൻ.റ്റി.യു.സി)

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേരളാ ബിൽഡിംഗ് ആന്റ് കൺസ്ട്രക്ഷൻ വെൽഫെയർ ബോർഡിന്റെ  ഓഫീസുകളിൽ ജോലി ചെയ്യുന്ന 246 ദിവസ വേതനക്കാരെ പിന്‍ വാതിലിലൂടെ  സ്ഥിരപ്പെടുത്തുവാൻ നീക്കം നടക്കുന്നുവെന്ന് ജില്ലാ കരിങ്കൽ ആന്റ് കൺസ്ട്രക്ഷൻ തൊഴിലാളി യൂണിയൻ ഐ.എൻ.റ്റി.യു.സി ജില്ലാ കമ്മറ്റി ആരോപിച്ചു. ഇതില്‍ 15 പേർ പത്തനംതിട്ട ജില്ലാ ഓഫീസിൽ നിന്നുള്ളവരാണ്. തുടർച്ചയായി 15 ദിവസം ജോലി ചെയ്ത് 16-ാം മത്തെ ദിവസം സർവ്വീസിന് ബ്രേക്ക് നൽകിയാണ് ഇവരെ സ്ഥിരമായി വരുന്നവർ എന്ന നിലയിൽ (2016 മുതൽ ഉള്ള കരാർ ജീവനക്കാർ) സ്ഥിരപ്പെടുത്തുവാൻ നീക്കം നടത്തുന്നത്. പബ്ലിക്ക് സർവ്വീസ് കമ്മീഷന്റെ നിയമപ്രകാരം ലോവർ ഡിവിഷൻ ക്ലാർക്കിന്റെ അടിസ്ഥാന യോഗ്യത +2 ആണെന്നിരിക്കേ ഇതിലെ ഭൂരിഭാഗം പേരുടെയും വിദ്യാഭ്യാസ യോഗ്യത എസ് എസ് എൽ സി മാത്രമാണ്.

പിൻവാതിൽ നിയമന നടപടി പുന:പരിശോധിച്ചില്ലെങ്കില്‍ പ്രത്യക്ഷ സമരപരിപാടികൾ  ബോർഡ് ഓഫീസിന് മുമ്പിൽ നടത്തുവാൻ ഐ എൻ റ്റി യു സി ജില്ലാ കമ്മറ്റി തീരുമാനിച്ചു. നിലവിൽ ക്ഷേമനിധി ബോർഡിൽ അംഗങ്ങളായവർക്ക് 18 മാസക്കാലത്തെ പെൻഷൻ കുടിശ്ശികയും മറ്റ് ആനുകുല്യങ്ങളും ലഭിക്കാൻ ഉള്ളപ്പോഴാണ് ഇത്തരത്തിലുള്ള അനധികൃത നിയമനങ്ങൾക്കുള്ള നീക്കം നടക്കുന്നത്. യോഗം കെ പി സി സി അംഗം പി മോഹൻരാജ് ഉദ്ഘാടനം ചെയ്തു. ആർ സുകുമാരൻ നായര്‍ അദ്ധ്യക്ഷത വഹിച്ചു. അങ്ങാടിക്കൽ വിജയകുമാർ, സജി കെ സൈമൺ, അനീഷ് ഗോപിനാഥ്, പി കെ മുരളി, ജോർജ് മോഡി, ജോൺ മുണ്ടപ്പള്ളി, വിഷ്ണുപ്രസാദ്, രാജൻ പിള്ള, ശിവൻകുട്ടി, ശ്രീകുമാർ കെ തുടങ്ങിയവർ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമങ്ങൾക്കെതിരെ കർശന നടപടിയുമായി കൊച്ചി സിറ്റി പോലീസ് ; ഫോട്ടോ...

0
കൊച്ചി: ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് കൊച്ചി സിറ്റി പോലീസ്...

അധിക്ഷേപിച്ചിട്ടില്ല, ശരീരഭാഷ യാദൃശ്ചികം ; എം.കെ. സ്റ്റാലിനെതിരെ അപഹാസ്യമായ രീതിയിൽ അനുകരിച്ചെന്ന വിവാദത്തിൽ...

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പ്രസംഗത്തിനിടെ കാണിച്ച ആംഗ്യം വിവാദമായി. മിസാ...

മിന്നൽ സന്ദർശനത്തിനിടയിൽ ബാലവേല നേരിൽ കണ്ട് മുഖ്യമന്ത്രി ശിവകുമാർ ; കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി...

0
ബെംഗളൂരു: ബെംഗളൂരുവിലെ മാര്‍ക്കറ്റില്‍ ബാലവേല കണ്ടെത്തിയതോടെ നടപടിക്ക് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി ഡി...

​മദ്യലഹരിയിലെ ക്രൂരത; ഭാര്യക്ക് നേരെ ഒഴിച്ച തിളച്ച വെള്ളം ദേഹത്തുവീണ് മകൾക്ക് പൊള്ളലേറ്റ സംഭവത്തിൽ...

0
മലപ്പുറം: മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ച് മധ്യവയസ്‌കന്‍. മലപ്പുറം...