പ​ണി​പൂ​ർ​ത്തി​യാ​യി നാ​ലു വ​ർ​ഷം പി​ന്നി​ട്ടി​ട്ടും തു​റ​ക്കാ​തെ ജി​ല്ല ആ​സ്ഥാ​ന​ത്തെ വി​ശ്ര​മ​കേ​ന്ദ്രം

For full experience, Download our mobile application:
Get it on Google Play


പ​ത്ത​നം​തി​ട്ട :
പ​ണി​പൂ​ർ​ത്തി​യാ​യി നാ​ലു വ​ർ​ഷം പി​ന്നി​ട്ടി​ട്ടും തു​റ​ക്കാ​തെ ജി​ല്ല ആ​സ്ഥാ​ന​ത്തെ വി​ശ്ര​മ​കേ​ന്ദ്രം. ന​ഗ​ര​ത്തി​ലെ​ത്തു​ന്ന സ്ത്രീ​ക​ൾ അ​ട​ക്ക​മു​ള്ള​വ​ർ​ക്ക്​ വി​ശ്ര​മ​സൗ​ക​ര്യം ല​ക്ഷ്യ​മി​ട്ട്​ 65 ല​ക്ഷം ചെ​ല​വി​ട്ടാ​ണ്​ കെ​ട്ടി​ടം നി​ർ​മി​ച്ച​ത്. കെ​ട്ടി​ട​ത്തി​നു​ ചു​റ്റും കാ​ട്​ ക​യ​റി. പ​ത്ത​നം​തി​ട്ട പു​തി​യ ബ​സ്​ സ്​​റ്റാ​ൻ​ഡി​നോ​ടു ചേ​ർ​ന്ന സ്ഥ​ല​ത്ത് മ​ന്ത്രി വീ​ണ ജോ​ര്‍ജി​ന്‍റെ എം.​എ​ല്‍.​എ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് 2020 ജ​നു​വ​രി​യി​ലാ​ണ്​ കെ​ട്ടി​ട​നി​ർ​മാ​ണം തു​ട​ങ്ങി​യ​ത്. 2021ല്‍ 2400 ​ച​തു​ര​ശ്ര അ​ടി കെ​ട്ടി​ടം പൂ​ർ​ത്തി​യാ​യി. ബ​സ്​ സ്റ്റാ​ൻ​ഡി​ൽ വ​ന്നി​റ​ങ്ങു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് വി​ശ്ര​മി​ക്കാ​നും മ​റ്റു​മാ​യി നി​ർ​മി​ച്ച ഇ​രു​നി​ല കെ​ട്ടി​ട​ത്തി​ൽ സ്ത്രീ​ക​ള്‍ക്കും പു​രു​ഷ​ന്‍മാ​ര്‍ക്കും പ്ര​ത്യേ​കം മു​റി​ക​ള്‍, ശു​ചി​മു​റി​ക​ള്‍, മു​ല​യൂ​ട്ടു​ന്ന അ​മ്മ​മാ​ര്‍, ഭി​ന്ന​ശേ​ഷി​ക്കാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ക്ക് മു​റി​ക​ള്‍, പു​സ്ത​ക​ശാ​ല തു​ട​ങ്ങി സൗ​ക​ര്യ​ങ്ങ​ളാ​ണ് ഒ​രു​ക്കി​യ​ത്.

പ​ണി പൂ​ർ​ത്തി​യാ​യി കെ​ട്ടി​ടം ഔ​ദ്യോ​ഗി​ക​മാ​യി കൈ​മാ​റാ​ത്ത​താ​ണ് തു​റ​ന്നു​കൊ​ടു​ക്കു​ന്ന​തി​ന് ത​ട​സ്സ​മെ​ന്ന് ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ പ​റ​യു​ന്നു. വ​യ​റി​ങ്,​ പ്ല​മ്പി​ങ്​​ ജോ​ലി​ക​ളും പൂ​ർ​ത്തി​യാ​ക്കാ​നു​ണ്ട്. 2017ൽ ​ര​ജ​നി പ്ര​ദീ​പ് ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ ആ​യി​രി​ക്കെ​യാ​ണ്​ പ​ദ്ധ​തി ആ​വി​ഷ്​​ക്ക​രി​ച്ച​ത്. എ​ന്നാ​ൽ, സ്ഥ​ലം ല​ഭി​ക്കാ​ൻ വൈ​കി. 2019ൽ ​റോ​സ്‍ലി​ൻ സ​ന്തോ​ഷ് അ​ധ്യ​ക്ഷ ആ​യ​പ്പോ​ഴാ​ണ് സ്ഥ​ലം ല​ഭി​ച്ച​ത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജോലിക്കിടെ സെക്യൂരിറ്റി ജീവനക്കാരന് ക്രൂരമർദ്ദനം ; പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

0
തൃശ്ശൂർ: തൃശ്ശൂർ പുഴക്കലിൽ സൂപ്പർമാർക്കറ്റിലെ സെക്യൂരിറ്റി ജീവനക്കാരന് ക്രൂരമർദനം. അർദ്ധരാത്രിയിൽ മദ്യലഹരിയിൽ...

വാടക വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗര്‍ഭിണി ചികിത്സയിലിരിക്കെ മരിച്ചു: സംഭവം കോഴിക്കോട്

0
കോഴിക്കോട്: അരിക്കുളത്ത് വാടക വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പയ്യോളി...

കുട്ടിയുടെ വാശിക്ക് മുന്നിൽ മുട്ടുകുത്തി അധികൃതർ; സീറ്റ് ബെൽറ്റ് ധരിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് വിമാനം...

0
വിക്ടോറിയ: ബ്രിട്ടീഷ് കൊളംബിയയിലെ വിക്ടോറിയയില്‍ നിന്ന് ടൊറന്റോയിലേക്ക് പോകുകയായിരുന്ന പോര്‍ട്ടര്‍ എയര്‍ലൈന്‍സ്...

എൻഡോസൾഫാൻ ദുരിതബാധിതർക്ക് കൈത്താങ്ങായി ‘സ്‌നേഹസാന്ത്വനം’ പദ്ധതി; 14.40 കോടി രൂപ അനുവദിച്ച് സർക്കാർ

0
തിരുവനന്തപുരം : എൻഡോസൾഫാൻ ദുരിത ബാധിതർക്ക് നൽകിയ വാക്ക് പാലിച്ച് സംസ്ഥാന...