Friday, January 10, 2025 7:32 pm

ജില്ലാ കഥകളി ക്ലബ് സ്‌കൂളുകളില്‍ സ്റ്റുഡന്‍സ് കഥകളി ക്ലബുകള്‍ തുടങ്ങുന്നു ; ഉദ്ഘാടനത്തോട് അനുബന്ധിച്ച് ജില്ലാ കളക്ടര്‍ കുമ്മി അവതരിപ്പിക്കും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലാ കഥകളി ക്ലബ് ജില്ലയിലെ തിരഞ്ഞെടുത്ത സ്‌കൂളുകളില്‍ സ്റ്റുഡന്‍സ് കഥകളി ക്ലബുകള്‍ തുടങ്ങുന്നു. ആദ്യ ഘട്ടത്തില്‍ ജില്ലയിലെ പത്ത് പ്രമുഖ സ്‌ക്കൂളുകളാണ് തിരഞ്ഞെടുത്തിരുക്കുന്നത്. കുട്ടിക്കഥകളി ക്ലബുകള്‍ രൂപീകരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം ജൂലൈ എട്ടിന് രാവിലെ 10ന് പത്തനംതിട്ട മാര്‍ത്തോമാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിക്കും. തുടര്‍ന്ന് നടക്കുന്ന ഉത്തരാസ്വയംവരം കഥകളിയിലെ ‘വീര! വിരാടാ!……എന്ന കുമ്മിരംഗത്ത് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ഉത്തര പത്നിയായി രംഗത്തു വരും. കലാമണ്ഡലം അരുണ്‍ രാജു, കലാമണ്ഡലം വിഷ്ണുമോന്‍(വേഷം), പരിമണം മധു, മംഗലം നാരായണന്‍ നമ്പൂതിരി(സംഗീതം), ആര്‍.എല്‍.വി. മഹാദേവന്‍ (ചെണ്ട), കലാമണ്ഡലം അജയ് (മദ്ദളം), കലാമണ്ഡലം അമല്‍ (ചുട്ടി), അയിരൂര്‍ പ്രദീപ് (അണിയറ) എന്നീ കലാകാരന്മാരും പങ്കെടുക്കും.

സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ച് കഥകളി മേളക്കായി ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും ധനസഹായമായി ലഭിക്കുന്ന അഞ്ച് ലക്ഷം രൂപയുടെ മുപ്പതു ശതമാനം സ്‌കൂളുകളില്‍ കഥകളി ആസ്വാദനക്കളരി നടത്തുന്നതിനായി വകയിരുത്തിയിട്ടുണ്ട്. കഥകളി സാഹിത്യ പരിചയം, മുദ്രാപരിശീലനം, താളപരിചയം, മുഖത്തെഴുത്ത് പരിശീലനം, കണ്ണു ചുവപ്പിക്കുന്ന രീതി എന്നീ വിഷയങ്ങളെക്കുറിച്ചുള്ള ക്ലാസുകള്‍ സ്റ്റുഡന്‍സ് കഥകളി ക്ലബ് വഴി നല്‍കും. സാംസ്‌കാരിക വകുപ്പ്, ടൂറിസം വകുപ്പ്, ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ ധനസഹായത്തോടെ എല്ലാ വര്‍ഷവും ജനുവരി ആദ്യ വാരം അയിരൂര്‍ കഥകളി ഗ്രാമത്തില്‍ നടക്കുന്ന കഥകളി മേളയില്‍ പാഠ്യ വിഷയത്തിലെ കഥകളി കുട്ടികളെ അവതരിപ്പിച്ച് കാണിക്കുമെന്ന് ജില്ലാ കഥകളി ക്ലബ് സെക്രട്ടറി വി.ആര്‍. വിമല്‍ രാജ് അറിയിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മകരജ്യോതി ദര്‍ശനം : വ്യൂ പോയിന്റുകളില്‍ ക്രമീകരണം ഏര്‍പ്പെടുത്തി

0
പത്തനംതിട്ട : മകരജ്യോതി ദര്‍ശനവുമായി ബന്ധപ്പെട്ട് വിവിധ വ്യൂ പോയിന്റുകളില്‍ ക്രമീകരണം...

സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡും ജില്ലാ ജൈവവൈവിധ്യ കോര്‍ഡിനേഷന്‍ കമ്മിറ്റിയും സംയുക്തമായി പരിശീലന പരിപാടി സംഘടിപ്പിച്ചു

0
പത്തനംതിട്ട : സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡും ജില്ലാ ജൈവവൈവിധ്യ കോര്‍ഡിനേഷന്‍ കമ്മിറ്റിയും...

റോഡ് സുരക്ഷാ വാരവുമായി ബന്ധപ്പെട്ട് റാന്നി പെരുനാട് പഞ്ചായത്ത് മഠത്തുംമൂഴി ശബരിമല ഇടത്താവളത്തില്‍ ബോധവല്‍ക്കരണ...

0
പത്തനംതിട്ട : റോഡ് സുരക്ഷാ വാരവുമായി ബന്ധപ്പെട്ട് റാന്നി പെരുനാട് പഞ്ചായത്ത്...

കേരള കൗൺസിൽ ഓഫ് ചർച്ചസ് കോന്നി അസംബ്ലി പൊതുസമ്മേളനം നടന്നു

0
പത്തനംതിട്ട: കേരള കൗൺസിൽ ഓഫ് ചർച്ചസ് കോന്നി അസംബ്ലി പൊതുസമ്മേളനവും തിരഞ്ഞെടുപ്പും...