പത്തനംതിട്ട മാർത്തോമാ ഹയർ സെക്കന്ററി സ്‌കൂളിൽ നിന്നും ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട മാർത്തോമാ ഹയർ സെക്കന്ററി സ്‌കൂളിൽ നിന്നും 2023 മാർച്ചിൽ നടന്ന എസ് എസ് എൽ സി , പ്ലസ് – ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കുള്ള അനുമോദന സമ്മേളനം “കാഹളം 2023 ” റോയൽ ആഡിറ്റോറിയത്തിൽ വെച്ച് നടത്തി. പി ടി എ പ്രസിഡന്റ് സാം ജോയിക്കുട്ടിയുടെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ പാഠ്യ അനുബന്ധ പ്രവർത്തനങ്ങളുടെ ഉത്‌ഘാടനം പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ നിർവഹിച്ചു.

മാർത്തോമാ സഭയുടെ മലേഷ്യ , സിംഗപ്പൂർ, ആസ്‌ട്രേലിയ, ന്യൂസിലാൻഡ് ഭദ്രാസന അധ്യക്ഷൻ അഭിവന്ദ്യ ഡോ. ഗ്രീഗോറിയോസ് മാർ സ്തെഫനോസ് എപ്പിസ്‌കോപ്പ അനുഗ്രഹ പ്രഭാഷണം നടത്തി . റവ. ഡോ. മാത്യു എം തോമസ് , സ്‌കൂൾ പ്രിൻസിപ്പൽ ജിജി മാത്യു സ്കറിയാ , ഹെഡ്മിസ്ട്രെസ്സ് സുമ ഏബ്രഹാം , സാം സി കോശി എന്നിവർ ആശംസകൾ അർപ്പിച്ചു. കുമാരി ഫെബിന എം ഖാൻ , കുമാരി എമി അക്കാ ജോൺ എന്നിവർ കുട്ടികൾക്ക് വേണ്ടി മറുപടി പ്രസംഗം നടത്തി . ജനറൽ കൺവീനർ റജി ചാക്കോ കൃതജ്ഞത പ്രകാശിപ്പിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മാസപ്പടി കേസില്‍ നിര്‍ണായക അന്വേഷണ ഘട്ടത്തിലേക്ക് കടന്ന് ഇഡി ; വീണയോട് ബുധനാഴ്ച ഹാജരാകാൻ...

0
കൊച്ചി: മാസപ്പടി കേസില്‍ നിര്‍ണായക അന്വേഷണ ഘട്ടത്തിലേക്ക് കടന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. സിഎംആർഎൽ...

വ്യാപാര സ്ഥാപനത്തിൽ നിന്ന് 23 ലക്ഷം രൂപ മോഷ്ടിച്ച പ്രതികൾ പിടിയിൽ

0
കൊല്ലം: നഗരത്തിലെ വ്യാപാര സ്ഥാപനത്തിൽ നിന്ന് 23 ലക്ഷം രൂപ മോഷ്ടിച്ചവർ...

കെഎസ്ആര്‍ടിസിയിലെ സ്ത്രീ സൗജന്യ യാത്ര ഇന്ന് മുതല്‍ ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

0
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ സ്ത്രീ സൗജന്യ യാത്ര ഇന്ന് മുതല്‍. രാവിലെ എട്ടരക്ക്...

ആര്‍എസ്എസിനോട് വെറുതെ മുട്ടാൻ നിൽക്കേണ്ട, മമതയുടെയും സ്റ്റാലിന്റേയും പിണറായിയുടെയും ഗതിയായിരിക്കും താങ്കളുടേത് : കെ...

0
കോഴിക്കോട്: ആര്‍എസ്എസിനോട് വെറുതെ മുട്ടാന്‍ നില്‍ക്കേണ്ടെന്നും മമതയുടെയും സ്റ്റാലിന്റെയും പിണറായി വിജയന്റെയും...