സംസ്ഥാനത്ത് പട്ടയം കിട്ടാത്തവർ ആരുമില്ലെന്ന് പട്ടയമിഷനിലൂടെ ഉറപ്പാക്കും ; മന്ത്രി കെ. രാജൻ

For full experience, Download our mobile application:
Get it on Google Play

റാന്നി: സംസ്ഥാനത്ത് ഡിജിറ്റൽ റീ സർവേ പൂർത്തിയാകുന്നതോടെ മിച്ചഭൂമി ഉൾപ്പടെ പ്രശ്നങ്ങൾ കാരണം ഭൂമി നഷ്ടപ്പെടുന്ന സാഹചര്യം ഇല്ലാതാകുമെന്ന് റവന്യു ഭവന വകുപ്പ് മന്ത്രി കെ. രാജൻ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായ നൂറ് ദിന കർമ പരിപാടിയിലുൾപ്പെടുത്തി നടത്തുന്ന ജില്ലാതല പട്ടയമേള റാന്നിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ഇനിയും പട്ടയം ലഭിക്കാത്ത കുടുംബങ്ങളുണ്ടെങ്കിൽ അവ പരിശോധിച്ച് മുഴുവൻ പേർക്കും പട്ടയം നൽകുക എന്ന ലക്ഷ്യത്തോടെ റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ പട്ടയമിഷനിലൂടെ കഴിയുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് പട്ടയം കിട്ടാത്തവർ ആരുമില്ലെന്ന് പട്ടയമിഷനിലൂടെ ഉറപ്പാക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ഭൂരഹിതർക്ക് ഭൂമി ലഭ്യമാക്കുന്നതിനായി ആവശ്യമെങ്കിൽ ചട്ടത്തിലും നിയമത്തിലും ഭേദഗതി വരുത്താൻ മടിയില്ലെന്നും മന്ത്രി പറഞ്ഞു. 164 പട്ടയങ്ങള്‍ ജില്ലാ പട്ടയമേളയിൽ വിതരണം ചെയ്തു. റാന്നി എം.എല്‍.എ അഡ്വ. പ്രമോദ് നാരായണ്‍ അധ്യക്ഷത വഹിച്ചു. ആന്‍റോ ആന്‍റണി എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഓമല്ലൂര്‍ ശങ്കരന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.എസ് ഗോപി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റുമാരായ പി.എസ് മോഹന്‍, കെ.ആര്‍ പ്രകാശ്, ബിന്ദു റെജി, ജില്ലാ പഞ്ചായത്തംഗം ജോര്‍ജ് എബ്രഹാം,പഴവങ്ങാടി ഗ്രാമ പഞ്ചായത്തംഗം പി.സി ചാക്കോ, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ പി.ആര്‍ ഗോപിനാഥന്‍, പി.ആര്‍ പ്രസാദ്, ജോജോ കോവൂര്‍, ചെറിയാന്‍ പോളച്ചിറക്കല്‍, ആലിച്ചന്‍ ആറൊന്നില്‍, കെ സതീഷ്, പാപ്പച്ചന്‍ കൊച്ചുമേപ്രത്ത്, ബിനു തെള്ളിയില്‍, എബ്രഹാം കുളമട, റെജി കൈതവന, സബ്ബ് കളക്ടര്‍ സഫ്ന നസറുദ്ദീന്‍, ആര്‍.ഡി.ഒ തുളസീധരന്‍ പിള്ള, എ.ഡി.എം ബി രാധാകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമല ഓണസദ്യ ; സംഘടനകളുടെ പണപ്പിരിവ് ഒഴിവാക്കി

0
പത്തനംതിട്ട : ശബരിമലയിലെ ഓണസദ്യയ്ക്കായുള്ള സംഘടനകളുടെ പണപ്പിരിവ് ഒഴിവാക്കി തിരുവിതാംകൂര്‍ ദേവസ്വം...

ഓണാഘോഷ പരിപാടി കഴിഞ്ഞ് മടങ്ങിയ മധ്യവയസ്‌കന് നേരെ ആക്രമണം ; മൂന്നുപേർ അറസ്റ്റിൽ

0
തിരുവനന്തപുരം: മധ്യവയസ്‌കനെ സംഘം ചേർന്ന് ആക്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. മൂങ്ങോട്...

കാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണ് അപകടം ; പൈലറ്റ് മരിച്ചു

0
ലഖ്നൗ: ഉത്തർപ്രദേശിലെ കാൺപൂരിൽ സ്വകാര്യ പരിശീലന വിമാനം തകർന്നു വീണ് പൈലറ്റ്...

സംസ്ഥാനത്ത് സിജെപി-വിദ്യാർത്ഥി പ്രതിഷേധങ്ങളിൽ ആകെ 36 കേസുകൾ രജിസ്റ്റർ ചെയ്തെന്ന് സർക്കാർ ; സുപ്രീം...

0
തിരുവനന്തപുരം: നീറ്റ് ചോദ്യപേപ്പർ വിഷയവുമായി ബന്ധപ്പെട്ട് നടന്ന സി.ജെ.പി, വിദ്യാര്‍ഥി പ്രതിഷേധങ്ങളില്‍...