ജില്ലാതല ഭക്ഷ്യ കമ്മീഷന്‍ യോഗം ചേര്‍ന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം 2013 ന്റെ പരിധിയിലുള്ള വിവിധ വകുപ്പുകളുടെ ജില്ലയിലെ പദ്ധതി നിര്‍വഹണ പ്രവര്‍ത്തനം വിലയിരുത്തുന്നതിന് സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ അംഗങ്ങളായ അഡ്വ. സബിദാ ബീഗം, മുരുകേഷ് ചെറുനാലി എന്നിവരുടെ നേതൃത്വത്തില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അവലോകന യോഗം ചേര്‍ന്നു. കമ്മീഷന്റെ ജില്ലാതല പരാതി പരിഹാര ഓഫീസറായ പത്തനംതിട്ട അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ബി. ജ്യോതി അധ്യക്ഷത വഹിച്ചു.

പൊതുവിതരണം, വനിതാ ശിശു വികസനം, പൊതു വിദ്യാഭ്യാസം വകുപ്പുകളുടെ ജില്ലാതല ഓഫീസര്‍മാര്‍ കഴിഞ്ഞ അഞ്ച് മാസം വകുപ്പ് വഴി നടപ്പാക്കിയ ഭക്ഷ്യ ഭദ്രതാ പദ്ധതി നിര്‍വഹണത്തിന്റ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലയിലെ ഭക്ഷ്യ ഭദ്രതാ പദ്ധതികളുടെ നിര്‍വഹണം ഫലപ്രദമായി നടക്കുന്നതായി വിലയിരുത്തി. ഭക്ഷ്യ ഭദ്രതാ നിയമത്തെകുറിച്ചുള്ള ബോധവല്‍ക്കരണ ക്ലാസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കാന്‍ തീരുമാനിച്ചു. ഐസിഡിഎസ് ജില്ലാ പ്രോഗ്രാം ഓഫീസര്‍ക്ക് വേണ്ടി സുഭാഷ് കുമാര്‍, ജില്ലാ സപ്ലൈ ഓഫീസര്‍ കെ. ആര്‍ ജയശ്രീ, ജില്ലാ നൂണ്‍മീല്‍ സൂപ്പര്‍വൈസര്‍ വിജയശ്രീ, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...