സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

അനസ്തറ്റിസ്റ്റ് എംപാനല്‍ : അപേക്ഷ ക്ഷണിച്ചു
തിരുവല്ല താലൂക്ക് ആശുപത്രിയില്‍ അനസ്തറ്റിസ്റ്റ് അവധിയിലോ ലഭ്യമല്ലാതിരിക്കുകയോ ചെയ്താല്‍ സര്‍ജറികള്‍ക്കായി അനസ്തറ്റിസ്റ്റുമാരെ ഓണ്‍ കോള്‍ ഡ്യൂട്ടിക്ക് എംപാനല്‍ ചെയ്യാന്‍ അപേക്ഷ ക്ഷണിച്ചു. ടിസിഎംസി രജിസ്‌ട്രേഷനുളള 60 വയസില്‍ താഴെയുളളവര്‍ക്കാണ് അവസരം. പ്രതിഫലമായി കേസ് ഒന്നിന് 3000 രൂപ ലഭിക്കും എംപാനല്‍ ചെയ്യപെടുന്ന ഡോക്ടര്‍മാര്‍ ബാങ്ക് അക്കൗണ്ട് വിവരം നല്‍കണം. ഫോണ്‍ ; 0469 2602494.

കരാര്‍ നിയമനം
ഇലന്തൂര്‍ ബ്ലോക്ക്പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ അക്രഡിറ്റഡ് എഞ്ചിനീയറുടെ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒക്ടോബര്‍ 30 രാവിലെ 11 ന് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലാണ് അഭിമുഖം. യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഒക്ടോബര്‍ 29 വൈകിട്ട് അഞ്ചിന് മുമ്പ് അപേക്ഷ ലഭിക്കണം. ഫോണ്‍ : 04682362036.

കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു
മല്ലപ്പളളി കെല്‍ട്രോണില്‍ വിവിധ കമ്പ്യൂട്ടര്‍ കോഴ്സുകള്‍ക്ക് അപേക്ഷിക്കാം. പിജിഡിസിഎ, ഡിസിഎ, വേഡ് പ്രൊസസിംഗ് ആന്‍ഡ് ഡേറ്റ എന്‍ട്രി, കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ്, ഓഫീസ് ഓട്ടോമേഷന്‍, ഓട്ടോകാഡ്, അഡ്വാന്‍സിഡ് ഗ്രാഫിക് ഡിസൈന്‍ കോഴ്സുകള്‍ക്കാണ് പ്രവേശനം. ഫോണ്‍ : 0469 2961525, 8281905525.

വര്‍ക്ക് ഷോപ്പ് സൂപ്രണ്ട് നിയമനം
വെണ്ണിക്കുളം സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ വര്‍ക്ക് ഷോപ്പ് സൂപ്രണ്ട് തസ്തികയിലെ ഒരു താല്‍കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഒക്ടോബര്‍ 27 രാവിലെ 11 ന് കോളജില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. ബന്ധപ്പെട്ട വിഷയത്തിലുളള (മെക്കാനിക്കല്‍) ഒന്നാംക്ലാസ് ബി ടെക് ബിരുദമാണ് യോഗ്യത. എം ടെക്ക് കാര്‍ക്ക് മുന്‍ഗണന. ഫോണ്‍ : 0469 2650228.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​സിജെപി സമരവേദിക്ക് സമീപം വീണ്ടും സംഘര്‍ഷം; യുവാക്കളും പൊലീസും ഏറ്റുമുട്ടി

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറിലെ സിജെപി സമരവേദിക്ക് സമീപം വീണ്ടും സംഘര്‍ഷം. പ്രവര്‍ത്തകരും...

അർഹമായ 1500 കോടി രൂപ അനുവദിക്കണം :കേന്ദ്രത്തോട് ആവശ്യപ്പെട്ട് മന്ത്രി എന്‍ ഷംസുദ്ദീന്‍

0
ന്യൂഡല്‍ഹി: സമഗ്രശിക്ഷാ അഭിയാന്‍ പദ്ധതി പ്രകാരമുള്ള കുടിശ്ശിക അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട്...

ബാങ്കോക്കിൽ മലയാളി യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

0
ആലപ്പുഴ: തായ്‌ലന്റിലെ ബാങ്കോക്കില്‍ ലോഡ്ജില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി....

സൌജന്യ യാത്ര മരണത്തിലേക്കോ ? മൊട്ട ടയറുമായി ഗവിയിലേക്ക് കെ.എസ്.ആര്‍.റ്റി.സി ബസില്‍ ഒരു ഉല്ലാസ...

0
പത്തനംതിട്ട : തേഞ്ഞ് തീര്‍ന്ന ടയറുകളും ഇളകി പൊളിഞ്ഞ ബോഡിയുമുള്ള കെ.എസ്.ആര്‍.റ്റി.സി ബസിലെ...