റാന്നി : കെപിഎംഎസ് സുവണ്ണ ജൂബിലി ആഘോഷങ്ങളുടെ ജില്ലാതല ഉദ്ഘാടനം റാന്നി പി ജെറ്റി ഹാളിൽ നടന്നു. സംസ്ഥാന വർക്കിംങ്ങ് പ്രസിഡൻ്റ് സി. ഒ രാജൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് മന്ദിരം രവീന്ദ്രൻ്റെ അദ്ധ്യക്ഷത വഹിച്ചു.
സിൽവർ ലൈൻ പദ്ധതിയുടെ വിഷയത്തിൽ പട്ടിക വിഭാഗങ്ങളുടെ ആശങ്ക അകറ്റണമെന്നും സ്വകാര്യ വിദ്യാഭ്യാസ മേഖലയിൽ സംവരണം ഏർപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
സുവർണ്ണ ജൂബിലി ജില്ലാതതല ഉദ്ഘാടനം അഡ്വ.പ്രമോദ് നാരായണൻ എം എൽ എ നിർവ്വഹിച്ചു. ഉന്നത വിദ്ധ്യാഭ്യാസ അവാർഡ് ജില്ലാ പഞ്ചായത്തംഗം, ജെസി അലക്‌സും മികച്ച ശാഖകൾക്കുള്ള അവാർഡ് അങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു റെജിയും സമ്മാനിച്ചു. സംസ്ഥാന കമ്മറ്റി അംഗങ്ങളായ എസ്.ആർ അനിൽ കുമാർ, സുനിൽ ചന്ദ്രൻ, ആർ മുരളിധരൻ, അനിൽ കുമ്പനാട്ട്, വി കെ രാഘവൻ, ബിന്ദു രവീന്ദ്രൻ, ജില്ലാ വൈസ്. പ്രസിഡൻ്റുമാരായ വിജയൻ കൊമ്പാടി, അനിൽ റാന്നി, ജില്ലാ സെക്രട്ടറി കെ വി സുരേഷ് കുമാർ, ജില്ലാ ട്രഷർ എം കെ രഘു, പ്രസന്നൻ, ഷാജി എന്നിവർ പ്രസംഗിച്ചു.