ലോകപുകയില രഹിത പക്ഷാചരണം ജില്ലാതല ഉദ്ഘാടനം നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ലോക പുകയില രഹിത പക്ഷാചരണം, ജില്ലാതല ഉദ്ഘാടനം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍.അനിതകുമാരി നിര്‍വഹിച്ചു. പുകയിലയുടെ ഉപഭോഗം കൊണ്ട് നേരിടേണ്ടിവരുന്ന ആരോഗ്യ പ്രത്യാഘാതങ്ങള്‍, നിഷ്‌ക്രിയ ധൂമപാനം, കോട്പ നിയമത്തിന്റെ പ്രസക്തി എന്നിവയെക്കുറിച്ച് ഡി.എം.ഒ സംസാരിച്ചു. നമുക്ക് ഭക്ഷണമാണ് വേണ്ടത് പുകയിലയല്ല എന്നതാണ് ഈ വര്‍ഷത്തെ പുകയില രഹിത പക്ഷാചരണ സന്ദേശം. ജൂണ്‍ 13 വരെയാണ് പക്ഷാചരണം നടത്തുന്നത്.

ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഇലന്തൂര്‍ സാമൂഹീകാരോഗ്യ കേന്ദ്രത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ചടങ്ങില്‍ ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ഐപ് ജോസഫ് അധ്യക്ഷത വഹിച്ചു. ഇലന്തൂര്‍ സാമൂഹികാരോഗ്യകേന്ദ്രം ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. ഹിദായത്ത് അന്‍സാരി, മെഡിക്കല്‍ ഓഫീസര്‍ ജെ.പി.ഡിപിന്‍, ഡന്റല്‍ സര്‍ജന്‍ ഡോ. നജിയ റഹ്‌മാന്‍, പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ സീനിയര്‍ ഹൗസ് സര്‍ജന്‍മാരായ ഡോ. ഷേബ റേച്ചല്‍, ഡോ. എലിസബത്ത് താമസ്, ഡോ.കൃപ, ആരോഗ്യവകുപ്പ് ജീവനക്കാര്‍, ആശാ പ്രവര്‍ത്തകര്‍, ഇലന്തൂര്‍ നഴ്‌സിംഗ് കോളജിലെ വിദ്യാര്‍ഥികള്‍, പൊതു ജനങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഇലന്തൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ശൈലീ ആപ് വഴി കണ്ടെത്തിയവര്‍ക്ക് വദനാരോഗ്യ പരിശോധനാ ക്യാമ്പ് പക്ഷാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പ്രതിദിന പാലുൽപാദനം ഒരു കോടി ലിറ്ററാക്കി ഉയർത്തും ; ഫാം ടൂറിസം പ്രോത്സാഹിപ്പിക്കുമെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം : മൂന്നു വർഷത്തിനുള്ളിൽ സംസ്ഥാനത്തെ പ്രതിദിന പാലുൽപാദനം ഒരു കോടി...

കോഴിക്കോട്ടും തിരുവനന്തപുരത്തും ലൈറ്റ് മെട്രോ ; പ്രാരംഭ നടപടികൾക്കായി 20 കോടി രൂപ

0
തിരുവനന്തപുരം : കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളിലെ പൊതുഗതാഗത മേഖലയിൽ പുതിയ അധ്യായത്തിന്...

ബജറ്റ് വിസ്മയം : വയോജന വകുപ്പിന്റെ പ്രവർത്തനങ്ങള്‍ക്കായി 10 കോടി : കേരള ഹെല്‍ത്ത്...

0
തിരുവനന്തപുരം : വയോജനങ്ങളുടെ ക്ഷേമത്തിനും ആരോഗ്യ മേഖലയുടെ സമഗ്ര വികസനത്തിനും വി.ഡി...

ക്യാമ്പസുകളിൽ റാ​ഗിങ് തടയാൻ പുതിയ പദ്ധതി ; ബജറ്റിൽ സിദ്ധാർത്ഥിന്റെ പേരിൽ പദ്ധതി പ്രഖ്യാപിച്ച്...

0
തിരുവനന്തപുരം : സംസ്ഥാനത്ത് റാഗിങ് പൂർണ്ണമായും നിർമാർജനം ചെയ്യാനുള്ള സുപ്രധാന പദ്ധതി...