ആറന്മുള ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണി അടിയന്തിരമായി പൂർത്തിയാക്കാൻ ജില്ലാ പഞ്ചായത്ത്

For full experience, Download our mobile application:
Get it on Google Play

ആറന്മുള : ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണി അടിയന്തിരമായി പൂർത്തിയാക്കാൻ ജില്ലാ പഞ്ചായത്ത്. സ്കൂളിന്റെ ഓഫീസ് പ്രവർത്തിക്കുന്ന 52 വർഷം പഴക്കമുള്ള കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾക്കായി 20 ലക്ഷം രൂപയുടെ പദ്ധതികൾ അംഗീകരിച്ചു. വിവിധ വികസന പദ്ധതികളുടെ അവലോകനയോഗം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ഓമല്ലൂർ ശങ്കരന്റെ അധ്യക്ഷതയിൽ സ്കൂളിൽ ചേർന്നു. 75 ലക്ഷം രൂപ ചെലവിൽ നിർമിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിർമാണം അവസാനഘട്ടത്തിലാണ്. നൂറുവർഷം പഴക്കമുള്ള പ്രൈമറി വിഭാഗം കെട്ടിടം ഏഴുലക്ഷം രൂപ മുടക്കി നവീകരിച്ചതിനെ തുടർന്ന് നൈപുണീവികസന പദ്ധതിയുടെ ക്ലാസുകൾ ആരംഭിച്ചിട്ടുണ്ട്.

ഉപയോഗശൂന്യമായ മറ്റൊരു കെട്ടിടം പൊളിച്ച് പുതിയകെട്ടിടം നിർമിക്കാൻ കേരളം സർക്കാർ ഒരുകോടി രൂപ അനുവദിച്ചിട്ടുണ്ട്. കൂടാതെ സ്കൂളിന്റെ കളിസ്ഥലത്തിന് സംരക്ഷണഭിത്തി നിർമിക്കാൻ ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് അഞ്ചുലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. ഈ പദ്ധതികൾ എല്ലാം നടപ്പാക്കുന്നതോടെ സ്കൂളിന്റെ പശ്ചാത്തല സൗകര്യവികസനത്തിൽ വലിയ മുന്നേറ്റമുണ്ടാകുമെന്നാണ് വിലയിരുത്തൽ. ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഷർല ബീഗം, എക്സിക്യുട്ടീവ് എൻജിനീയർ ബിന്ദു വേലായുധൻ, അസി. എക്സിക്യുട്ടീവ് എൻജിനീയർമാരായ ജയചന്ദ്രൻ, സംഗീത, പിടിഎ പ്രസിഡന്റ് മനോജ് കുമാർ, വികസനസമിതി പ്രസിഡന്റ് വിനോദ് ബാബു, പ്രിൻസിപ്പൽ എ.ആർ. ഇന്ദു, പ്രഥമാധ്യാപിക ഗീത എന്നിവർ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചിറയിൻകീഴിലെ കയ്യാങ്കളി വിവാദം : രമ്യ ഹരിദാസിനെ താക്കീത് ചെയ്യാൻ സാധ്യത

0
തിരുവനന്തപുരം: ചിറയിൻകീഴിലെ കയ്യാങ്കളി വിവാദത്തിൽ രമ്യ ഹരിദാസിനെ താക്കീത് ചെയ്യാൻ സാധ്യത....

സിപിഎമ്മിനെ തകർക്കാനാണ് പിണറായി വേട്ട ; നേരിടുമെന്ന് ടി പി രാമകൃഷ്ണൻ

0
കൊച്ചി: മുൻ മന്ത്രി മുഹമ്മദ് റിയാസിനെതിരായ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ (ഇഡി) കണ്ടെത്തലിൽ...

മെസിയുടെ പേരിലെ തട്ടിപ്പ് ; 15 ഉദ്യോഗസ്ഥരെ കൂടി ഉൾപ്പെടുത്തി എസ്ഐടി വിപുലീകരിച്ചു

0
തിരുവനന്തപുരം : മെസിയെ കൊണ്ടുവരാം എന്ന പേരിലുള്ള തട്ടിപ്പ് അന്വേഷിക്കുന്ന പ്രത്യേക...

സംസ്ഥാനത്ത് മഴ മാറിയിട്ടും പനി കേസുകൾ കുറയുന്നില്ല ; പ്രതിദിന രോ​ഗികൾ പതിനായിരത്തിന് മുകളി‌ൽ

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മാറിയിട്ടും പനി കേസുകളിൽ മാറ്റമില്ലെന്ന് റിപ്പോർട്ട്. പതിനായിരത്തിന് മുകളി‌ലാണ്...