ജില്ലാ പഞ്ചായത്ത് വാര്‍ഡ് വിഭജനം : ഡീലിമിറ്റേഷന്‍ കമ്മീഷന്‍ ഹിയറിങ് ജൂലൈ 31 ന്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം  : സംസ്ഥാനത്തെ 14 ജില്ലാപഞ്ചായത്ത് വാര്‍ഡ് വിഭജന കരട് നിര്‍ദേശങ്ങള്‍ സംബന്ധിച്ച് പരാതി സമര്‍പ്പിച്ചിട്ടുള്ളവരെ തിരുവനന്തപുരം തൈക്കാട് പി.ഡബ്ലു.ഡി റെസ്റ്റ്ഹൗസില്‍ ജൂലൈ 31 ന് ഡീലിമിറ്റേഷന്‍ കമ്മീഷന്‍ നേരില്‍ കേള്‍ക്കും. ജൂലൈ 31 ന് രാവിലെ 9.30 ന് തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ പരാതിക്കാരെയും രാവിലെ 11 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലുള്ളവരെയുമാണ് കമ്മീഷന്‍ നേരില്‍ കേള്‍ക്കുന്നത്.

ജില്ലാപഞ്ചായത്ത് കരട് വിഭജന നിര്‍ദേശങ്ങളിന്‍മേല്‍ നിശ്ചിത സമയപരിധിക്ക് മുമ്പ് ഡീലിമിറ്റേഷന്‍ കമ്മീഷനോ ജില്ലാ കളക്ടര്‍ക്കോ പരാതി സമര്‍പ്പിച്ചിട്ടുള്ളവര്‍ക്ക് മാത്രമാണ് ഹിയറിംഗ്. മാസ് പെറ്റീഷന്‍ നല്‍കിയിട്ടുള്ളവരില്‍ നിന്നും ഒരു പ്രതിനിധി മാത്രം പങ്കെടുത്താല്‍ മതി. 14 ജില്ലകളിലായി ആകെ 147 പരാതികളാണ് ലഭിച്ചത്. പരാതികളുടെ എണ്ണം ജില്ലാടിസ്ഥാനത്തില്‍- തിരുവനന്തപുരം 3, കൊല്ലം 2, പത്തനംതിട്ട 12, ആലപ്പുഴ 28, കോട്ടയം 14, ഇടുക്കി 11, എറണാകുളം 5, തൃശൂര്‍ 12, പാലക്കാട് 5, മലപ്പുറം 18, കോഴിക്കോട് 17, വയനാട് 4, കണ്ണൂര്‍ 5, കാസര്‍കോട് 11.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അങ്കമാലിയിൽ ഓടിക്കൊണ്ടിരുന്ന ലോറിയിൽനിന്ന് വീണ് ക്ലീനർ മരിച്ചു

0
അങ്കമാലി: ഓടിക്കൊണ്ടിരുന്ന ലോറിയിൽനിന്ന് വീണ് ക്ലീനർ മരിച്ചു. അസം ദക്ഷിൺ ബെൽഗുരി...

വ്യാജ ഐഎഎസ് ഉദ്യോഗസ്ഥയായി പണം തട്ടിയെടുത്തു ; ‘നിയമസഭാ’ വ്ലോഗിന് പിന്നാലെ യുവതി അറസ്റ്റിൽ

0
ഭോപ്പാൽ : ഐഎഎസ് ഉദ്യോഗസ്ഥയെന്ന് അവകാശപ്പെട്ട് നിരവധി പേരെ കബളിപ്പിച്ച യുവതി...

വി ഡി സതീശന് എങ്ങനെയെങ്കിലും പഴയ വാക്കുകളെല്ലാം വിഴുങ്ങണം ; പിഎം ശ്രീയിൽ വിമർശനവുമായി...

0
തിരുവനന്തപുരം: വി ഡി സതീശന് എങ്ങനെയെങ്കിലും പഴയ വാക്കുകളെല്ലാം വിഴുങ്ങിയിട്ട് പിഎം...

സ്വകാര്യ പണമിടപാട് സ്ഥാപനത്തിന് 1.70 കോടി രൂപ ; ദിനേശ് ബീഡി സഹകരണ സംഘത്തിനെതിരെ...

0
തിരുവനന്തപുരം : തമിഴ്നാട്ടിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിന് 1.70 കോടിരൂപ നൽകിയതിൽ...