കീച്ചേരിവാല്‍ കടവ് പാലം അപ്രോച്ച് റോഡ് ജില്ലാ പഞ്ചായത്ത് ആസ്തിയില്‍ ഉള്‍പ്പെടുത്തുന്നത് പരിശോധിക്കും : മാത്യു ടി തോമസ് എംഎല്‍എ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കടപ്ര പഞ്ചായത്തിലെ കീച്ചേരിവാല്‍ കടവ് പാലം അപ്രോച്ച് റോഡ് ജില്ലാ പഞ്ചായത്തിന്റെ ആസ്തിയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്നത് പരിശോധിക്കുമെന്ന് മാത്യു ടി തോമസ് എംഎല്‍എ. ജില്ലാ വികസനസമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിശോധനയ്ക്കായി ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടര്‍, ഡെപ്യൂട്ടി കലക്ടര്‍ (എല്‍. ആര്‍), എല്‍. എസ്. ജി. ഡി എക്സിക്യുട്ടീവ് എഞ്ചിനിയര്‍ എന്നിവരെ ഉള്‍പ്പെടുത്തി യോഗം ചേരാന്‍ നിര്‍ദേശിച്ചു. തിരുവല്ല വില്ലേജ് ഓഫീസ് നിര്‍മാണം അടിയന്തിരമായി പൂര്‍ത്തിയാക്കണം. പന്നിക്കുഴിപാലത്തിന് സമീപം പഴയപാലത്തിന്റെ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിന് നടപടി ഉണ്ടാകണമെന്നും പറഞ്ഞു.

പള്ളിക്കല്‍- തെങ്ങമം- നെല്ലിമുകള്‍ – അടൂര്‍ റൂട്ടില്‍ സ്വകാര്യ ബസിന് അനുമതി നല്‍കണമെന്ന് ആന്റോ ആന്റണി എം.പിയുടെ പ്രതിനിധി തോപ്പില്‍ ഗോപകുമാര്‍ പറഞ്ഞു. പള്ളിക്കല്‍ പഞ്ചായത്തിലെ ആറാട്ടുചിറ കുടിവെള്ള പദ്ധതി പ്രവര്‍ത്തനസജ്ജമാക്കണം. കാട്ടുപന്നികളുടെ ശല്യത്തിന് പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടു. താലൂക്ക് വികസനസമിതി യോഗത്തില്‍ ഉദ്യോഗസ്ഥരുടെ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് അധ്യക്ഷനായ ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ ആവശ്യപ്പെട്ടു. സബ് കളക്ടര്‍ സുമിത്ത് കുമാര്‍ ഠാക്കൂര്‍, ജില്ലാതല ഉദ്യോസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...