പത്തനംതിട്ട : ഇന്ന് നടക്കുന്ന ജില്ലാ പട്ടയമേള കേവലം പ്രഹസനമാണെന്ന് യുഡിഎഫ് ജില്ലാ ചെയർമാനും കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റുമായ അഡ്വ. വർഗ്ഗീസ് മാമ്മൻ പ്രസ്താവിച്ചു. ദീർഘ വർഷങ്ങളായി മലയോര മേഖലകളിൽ കൃഷി ചെയ്യുന്ന കർഷകർക്ക് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നിയമാനുസൃത അനുമതിയോട് കൂടി പട്ടയം നൽകുന്നതിന് പകരം കേവലം പുറമ്പോക്കിൽ താമസിക്കുന്ന ചുരുക്കം ചിലർക്ക് പട്ടയം നൽകി വലിയ പട്ടയമേളയായി കൊട്ടിഘോഷിക്കുന്നത് യഥാർത്ഥ കർഷകരെ അപമാനിക്കുന്നതിന് തുല്യമാണ്.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കോന്നിയിൽ പട്ടയം നൽകിയ 1500 പേരുടെ പട്ടയം റദ്ദാക്കിയിട്ട് അതിന്റെ പിശക് പരിഹരിച്ച് പുതിയ പട്ടയം നൽകാമെന്ന് പറഞ്ഞ വാക്ക് ഇതുവരെ പാലിച്ചിട്ടില്ല. വനാതിർത്തിയോട് ചേർന്നുള്ള ജനവാസ മേഖലയിൽ താമസമാക്കി കൃഷി ചെയ്യുന്ന കുടിയേറ്റ കർഷകരുടെ കാര്യത്തിലും ഗവൺമെൻറ് ഇത്തരത്തിൽ സമ്മർദ്ദം ചെലുത്തി ഒരു തീരുമാനം ഉണ്ടാക്കിയിട്ടില്ല. കേവലം പട്ടയമേള നടത്തി ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന സമീപനത്തിൽ നിന്നും റവന്യു മന്ത്രിയും വകുപ്പും പിൻതിരിയണമെന്നും അഡ്വ. വർഗീസ് മാമ്മൻ ആവശ്യപ്പെട്ടു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033