ജില്ലാ പോലീസ് ലഹരിവിരുദ്ധദിനാചരണം നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലാ പോലീസ് എസ് പി സി പ്രോജക്ടിന്റെ ആഭിമുഖ്യത്തിൽ ലഹരി വിമുക്ത ഇന്ത്യാ ക്യാമ്പയിന്റെ ഭാഗമായി സ്കൂളുകളിൽ ലഹരിക്കെതിരെ ബോധവൽക്കരണ റാലി , സൈക്കിൾ റാലി, ഫ്ലാഷ് മോബ്, തെരുവുനാടകങ്ങൾ സെമിനാറുകൾ, ഉപന്യാസ രചന, ചിത്ര രചന, കാർട്ടൂൺ രചന , പോസ്റ്റർ നിർമ്മാണം, തുടങ്ങിയവ സംഘടിപ്പിച്ചു. ജില്ലാതല ഉദ്ഘാടനം നാർക്കോട്ടിക് സെൽ ഡി വൈ എസ് പി യും എസ് പി സി പ്രോജക്ട് ജില്ല നോഡൽ ഓഫീസറുമായ കെ എ വിദ്യാധരൻ പുല്ലാട് ശ്രീവിവേകാനന്ദ ഹൈസ്കൂളിൽ രാവിലെ 10ന് നിർവഹിച്ചു.

കോയിപ്രം പോലീസ് ഇൻസ്പെക്ടർ സജീഷ് കുമാർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്കൂളിലെ എസ് പി സി ജൂനിയർ ബാച്ച് പ്രവർത്തനോത്ഘാടനവും നടന്നു. തുടർന്ന് ലഹരിക്കെതിരെ കേഡറ്റുകളെ അണിനിരത്തി സൈക്കിൾറാലി സംഘടിപ്പിച്ചു. ജില്ലാ നോഡൽ ഓഫിസർ ഫ്ലാഗ് ഓഫ് ചെയ്തു. ചടങ്ങിൽ പി ടി എ പ്രസിഡന്റ്‌ പി ജി അനിൽ കുമാർ അധ്യക്ഷനായിരുന്നു. ഹെഡ്മാസ്റ്റർ കെ ലാൽജി കുമാർ സ്വാഗതം പറഞ്ഞു.

എസ് പി സി അസിസ്റ്റന്റ് നോഡൽ ഓഫീസർ എസ് ഐ സുരേഷ് കുമാർ, രഞ്ജിനി ആർ, ബിന്ദു കെ നായർ, സുരേഷ് കുമാർ എന്നിവർ സംസാരിച്ചു. തുടർന്ന് 11:00 മണിക്ക് കോഴഞ്ചേരി സെന്റ് തോമസ് എച്ച് എസ് എസ് യിൽ ലഹരി മുക്ത ഇന്ത്യ ക്യാമ്പയിൻ ഉദ്ഘാടനവും പ്രതിജ്ഞ ചൊല്ലിക്കൊടുക്കലും ജില്ലാ നാർക്കോട്ടിക് സെൽ ഡി വൈ എസ് പി നിർവ്വഹിച്ചു. എസ് പി സിയുടെ പുതിയ ബാച്ചിന്റെ ഉദ്ഘാടനവും നടന്നു.സ്കൂൾ ഹെഡ്മിസ്ട്രസ് ആശാ തോമസ് സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡന്റ് ലത അദ്ധ്യക്ഷത വഹിച്ചു.

എസ് പി സി എഡിഎൻഒ സുരേഷ്കുമാർ, എസ്ഐ അനിൽകുമാർ, എസ് പി സി സി പി ഒമാരായ ആനി പി സാമുവൽ, ബീനാ തോമസ് എന്നിവർ പ്രസംഗിച്ചു.
നാടിന്റെ ഭാവി നിലകൊള്ളുന്ന കുട്ടികളെയും യുവതീയുവാക്കളെയും ലഹരിയുടെ വലയിൽ കുരുങ്ങാതെ രക്ഷിക്കുന്നതിലൂടെ സാമൂഹിക ഉത്തരവാദിത്തം നിർവഹിക്കുമെന്ന് ജില്ലയിലെ പോലീസ് പ്രതിജ്ഞയെടുത്തു. ലഹരിവസ്തുക്കൾ ഉപയോഗിക്കുകയും സംഭരിക്കുകയും കൈമാറ്റം ചെയ്യുകയും ചെയ്യുന്നത് തടയാൻ വേണ്ട നിയമനടപടികൾ തുടരുമെന്നും പ്രതിജ്ഞ ചൊല്ലി.

ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ പോലീസ് ആസ്ഥാനത്തും എ ആർ ക്യാമ്പിലും ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലും ചടങ്ങുനടന്നു. ജില്ലാ പോലീസ് ആസ്ഥാനത്ത് അഡിഷണൽ എസ് പി ആർ പ്രദീപ് കുമാറും എ ആർ ക്യാമ്പിൽ അസിസ്റ്റന്റ് കമണ്ടാന്റ് ആർ ചന്ദ്രശേഖരനും പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡി സി ആർ ബി ഡി വൈ എസ് പി ബിനു, ജില്ലാ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി സുനിൽ കുമാർ, സൈബർ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ജോബിൻ ജോർജ്ജ്, വനിതാ പോലീസ് സെൽ ഇൻസ്‌പെക്ടർ ലീലാമ്മ, ജില്ലാ പോലീസ് ആസ്ഥാനത്തെ വിവിധ യൂണിറ്റുകളിലെ അംഗങ്ങൾ, ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥർ, മിനിസ്റ്റീരിയൽ വിഭാഗം ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.എല്ലാ പോലീസ് സ്റ്റേഷനിലും എസ് എച്ച് ഒമാരുടെ നേതൃത്ത്വത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

“സ്ത്രീകളെ പറ്റിക്കുന്ന വ്യാജ പ്രഖ്യാപനം”; പ്രിയദർശിനി പദ്ധതിക്കെതിരെ തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി ബി.ജെ.പി പ്രതിഷേധം

0
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ കെഎസ്ആർടിസി ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയിൽ വാഗ്ദാനലംഘനം നടത്തിയെന്ന്...

നയതന്ത്ര തട്ടകത്തിൽ ട്രംപിന്റെ അപ്രതീക്ഷിത നീക്കം; ലെബനൻ ആക്രമണത്തിൽ ഇസ്രയേലിനെ തള്ളിപ്പറഞ്ഞ് അമേരിക്കൻ പ്രസിഡന്റ്

0
ന്യൂയോർക്ക്: പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇറാനുമായുള്ള സമാധാന കരാർ അന്തിമഘട്ടത്തിലെത്തി നിൽക്കെ...

അതിർത്തി കടന്നുള്ള ലഹരിക്കടത്തിന് പൂട്ടിട്ടു; എക്‌സൈസിന്റെ മിന്നൽ നീക്കം, ‘കുവൈറ്റ് ഭായിജാൻ’ ഒടുവിൽ പിടിയിൽ

0
കോഴിക്കോട്: സംസ്ഥാനത്ത് ലഹരിമാഫിയകൾക്കെതിരെ എക്‌സൈസ് വകുപ്പ് നടത്തിവരുന്ന അതീവ രഹസ്യമായ പ്രത്യേക...

യൂട്യൂബർ ‘തൊപ്പി’ക്കെതിരെ കളമശ്ശേരി പോലീസിന്റെ നടപടി; കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി

0
കൊച്ചി: പ്രശസ്ത യൂട്യൂബര്‍ തൊപ്പി എന്ന നിഹാദിനെതിരായ പരാതിയില്‍ അന്വേഷണം ആരംഭിച്ച്...