മലപ്പുറം ജില്ല റെഡ് സോണില്‍ : ജില്ലാ അതിര്‍ത്തികള്‍ അടച്ച്‌ പോലീസ് സുരക്ഷ ശക്തമാക്കി

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : മലപ്പുറം ജില്ലാ അതിര്‍ത്തികള്‍ അടച്ച്‌ പോലീസ് സുരക്ഷ ശക്തമാക്കി. മലപ്പുറം ജില്ല റെഡ് സോണ്‍ ആയതോടെ ജില്ലാ അതിര്‍ത്തികളായ കട്ടകാമ്പല്‍ സ്രായില്‍ക്കടവ് പാലം, പെരുന്തുരുത്തി പുളിക്കടവ് പാലം, ഐന്നൂര്‍ ഒതളൂര്‍ ബണ്ട് റോഡ്, കാട്ടകാമ്പല്‍ അമ്പലക്കടവ് എന്നിവിടങ്ങളാണ് അടച്ചത്. മലപ്പുറവുമായി അതിര്‍ത്തി പങ്കിടുന്ന ഇവിടെ റോഡില്‍ കൈവരികള്‍ കെട്ടിയാണ് ഗതാഗതം തടയുന്നത്. പോലീസ് മുഴുവന്‍ സമയവും പ്രദേശങ്ങളിലുണ്ട്.

മലപ്പുറം ജില്ലയില്‍ നിന്നും വരുന്ന നിരവധി ബൈക്ക്, കാര്‍ യാത്രക്കാരെയാണ് രണ്ട് ദിവസങ്ങളിലായി പോലീസ് ഈ ഭാഗങ്ങളില്‍ നിന്ന് തിരിച്ചയച്ചത്. തൃശൂര്‍ ജില്ലയിലുള്ളവരെയും അങ്ങോട്ട് കടത്തിവിടുന്നില്ല. കുന്നംകുളം എസിപി ടി എസ് സിനോജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അതിര്‍ത്തികളില്‍ രണ്ടു ദിവസവും (തിങ്കള്‍, ചൊവ്വ) പരിശോധന നടത്തി. മെയ് 3 വരെ അതിര്‍ത്തികള്‍ അടച്ചിട്ട് പരിശോധന കര്‍ശനമാക്കുമെന്നും പോലീസ് അറിയിച്ചു.

The post മലപ്പുറം ജില്ല റെഡ് സോണില്‍ : ജില്ലാ അതിര്‍ത്തികള്‍ അടച്ച്‌ പോലീസ് സുരക്ഷ ശക്തമാക്കി appeared first on Pathanamthitta Media.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി സ്റ്റാലിൻ

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...