സാമൂഹിക വിരുദ്ധരുടെ വെ​ട്ടേറ്റ്​ തലയോട്ടി പിളര്‍ന്ന ‘സ്​കൂപ്’​ വീണ്ടും ജീവിതത്തിലേക്ക്​

For full experience, Download our mobile application:
Get it on Google Play

കോട്ടയം: നഗരത്തില്‍ സാമൂഹിക വിരുദ്ധരുടെ വെ​ട്ടേറ്റ്​ തലയോട്ടി പിളര്‍ന്ന്​ ദയനീയ സ്​ഥിതിയിലായ ‘സ്​കൂപ്’​ എന്ന്​ വിളിപ്പേരുള്ള നായ്​ സുമനസ്സുകളുടെ സഹായത്തോടെ വീണ്ടും ജീവിതത്തിലേക്ക്​. ചൊവ്വാഴ്​ച വൈകീട്ട്​ ഇടിമിന്നലുണ്ടായപ്പോള്‍​ വീട്ടുവളപ്പില്‍ നിന്നും പേടിച്ചോടിയതായിരുന്നു നായ്​. മാധ്യമ ഫോ​ട്ടോഗ്രാഫര്‍ സി.എം.എസ്​ കോളജ്​ റോഡില്‍ സെമിനാരിക്കടുത്ത്​ ​വെച്ച്‌​ കണ്ട നായയുടെ ദയനീയാവസ്​ഥ ചിത്രം സഹിതം ഫേസ്​ബുക്കില്‍ പങ്കുവെച്ചത്​.

വിഷയം അറിഞ്ഞെത്തിയ വെസ്​റ്റ്​ സി.ഐ എം.ജെ. അരുണ്‍ മാധ്യമ പ്രവര്‍ത്തകരായ ആ​ന്റോ , സഞ്​ജു അനിമല്‍ ലീഗല്‍ ഫോഴ്​സ്​ ഇന്‍റഗ്രേഷന്‍ സംഘടന പ്രവര്‍ത്തകരായ സുരേഷ്​, സൂരജ്​ എന്നിവരുടെ സഹായത്തോടെ സ്കൂപ്പിനെ കോടിമത വെറ്ററിനറി കേന്ദ്രത്തിലെത്തിച്ച്‌​ ചികിത്സ നല്‍കുകയായിരുന്നു.

ദിലീപിന്റെ  ഫേസ്​ബുക്ക്​ പോസ്​റ്റ്​ കണ്ട നായയുടെ ഉടമ അഞ്ചേരിയില്‍ സെറീന ആശുപത്രിയിലെത്തി.
വെ​ട്ടേറ്റ നായയുടെ വലതുകണ്ണിന്റെ  കൃഷ്​ണമണി സ്​ഥാനം തെറ്റിയത് ഡോ. കൃഷ്​ണ കിഷോര്‍​ ശസ്​ത്രക്രിയയിലൂടെ പൂര്‍വസ്​ഥിതിയിലാക്കി. നായയെ കാണാതായ വിവരം നേരത്തെ സെറീന ഫേസ്​ബുക്കില്‍ പങ്കുവെച്ചിരുന്നു.

The post സാമൂഹിക വിരുദ്ധരുടെ വെ​ട്ടേറ്റ്​ തലയോട്ടി പിളര്‍ന്ന ‘സ്​കൂപ്’​ വീണ്ടും ജീവിതത്തിലേക്ക്​ appeared first on Pathanamthitta Media.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...