മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പാ പദ്ധതിയില്‍ ജില്ലയ്ക്ക് 91 കോടി രൂപ അനുവദിച്ചു : മന്ത്രി അഡ്വ. കെ. രാജു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കുടുംബശ്രീ മുഖേന നടപ്പാക്കുന്ന മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പാ പദ്ധതിയില്‍ ജില്ലയ്ക്ക് 91 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് ജില്ലയുടെ ചുമതലയുള്ള വനം-മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ.കെ രാജു പറഞ്ഞു. മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പാ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്ത് കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ച പ്രത്യേക പാക്കേജില്‍ ഉള്‍പ്പെട്ട വായ്പാ പദ്ധതിയാണ് കുടുംബശ്രീ മുഖേന നടപ്പാക്കുന്ന സഹായഹസ്തം വായ്പാ പദ്ധതി. താഴേത്തട്ടിലെ ജനങ്ങള്‍ക്ക് ഉള്ള വലിയ സഹായ പദ്ധതിയാണിത്. കോവിഡ് 19 മഹാമാരിയെ ചെറുക്കാന്‍ ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ മൂലം ഉണ്ടാകാവുന്ന തൊഴില്‍ നഷ്ടവും അതിന്റെ തുടര്‍ച്ചയായുണ്ടാകുന്ന സാമ്പത്തിക നഷ്ടവും കണക്കിലെടുത്ത് സാധാരണക്കാര്‍ക്ക് അടിയന്തര വായ്പാ സഹായം ലഭ്യമാക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
പലിശരഹിത വായ്പയാണിത്. മുപ്പത്തിയാറ് മാസമാണ് വായ്പാ കാലാവധി. കുടുംബശ്രീ പ്രവര്‍ത്തകരുടെ ലോണ്‍ തിരിച്ചടവുകള്‍ മികച്ച രീതിയിലാണ്. അതു കൊണ്ടാണ് ബാങ്കുകള്‍ ധനസഹായവുമായി എത്തുന്നത്. അര്‍ഹരായവര്‍ക്ക് തന്നെ ലോണ്‍ ലഭ്യമാകുന്നുവെന്ന് ഉറപ്പു വരുത്തണം. കോവിഡ് പ്രതിരോധം നീണ്ടു നില്‍ക്കുന്ന പ്രക്രിയയാണ്. വിദൂര ഭാവിയില്‍ ഉണ്ടാകാനിടയുള്ള ഭക്ഷ്യക്ഷാമം മുന്നില്‍ കണ്ട് ജനങ്ങള്‍ പരമാവധി കാര്‍ഷിക വിഭവങ്ങള്‍ ഉത്പാദിപ്പിക്കുന്നതിലേക്ക് നീങ്ങണമെന്നും മന്ത്രി പറഞ്ഞു.

നെടുമ്പ്രം സഹകരണ ബാങ്കും കേരള ഗ്രാമീണ്‍ ബാങ്ക് ഇലവുംതിട്ട ബ്രാഞ്ചുമാണ് അയല്‍ക്കൂട്ടങ്ങള്‍ക്ക് വായ്പ അനുവദിച്ചത്. കുടുംബശ്രീ മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. നെടുമ്പ്രം, മെഴുവേലി സിഡിഎസ് ചെയര്‍പേഴ്സണ്‍മാരായ പി.കെ. സുജ, ശ്രീലത വിശ്വനാഥന്‍ എന്നിവര്‍ക്ക് വായ്പാ തുക മന്ത്രി കൈമാറി.
അയല്‍ക്കൂട്ട വനിതകള്‍ക്കായി ‘എന്റെ കൃഷി, എന്റെ ആരോഗ്യം, ഒപ്പം നിങ്ങളുടെയും’ കാര്‍ഷിക മത്സര കാമ്പയിനിന്റെ ഉദ്ഘാടനം രാജു എബ്രഹാം എംഎല്‍എ ചിറ്റയം ഗോപകുമാര്‍ എംഎല്‍എയ്ക്ക് വിത്ത് കിറ്റ് നല്‍കി നിര്‍വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന്റെ ഫേസ്ബുക്ക് പേജ് ഉദ്ഘാടനം ജില്ലാ കളക്ടര്‍ പി.ബി.നൂഹ് നിര്‍വഹിച്ചു.
മാത്യു ടി.തോമസ് എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കെ.യു.ജനീഷ് കുമാര്‍ എം എല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, ലീഡ് ബാങ്ക് മാനേജര്‍ വി.വിജയകുമാരന്‍, സഹകരണ വകുപ്പ് ജോയന്റ് രജിസ്ട്രാര്‍ എം.ജി. പ്രമീള, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.വിധു, അസി. ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എ. മണികണ്ഠന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

The post മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പാ പദ്ധതിയില്‍ ജില്ലയ്ക്ക് 91 കോടി രൂപ അനുവദിച്ചു : മന്ത്രി അഡ്വ. കെ. രാജു appeared first on Pathanamthitta Media.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...