ശിശുപരിചരണ കേന്ദ്രത്തില്‍ കുട്ടികള്‍ക്ക് മര്‍ദനമേറ്റതായി പരാതി ; ശിശുക്ഷേമ സമിതി ജില്ലാ സെക്രട്ടറി രാജിവെച്ചു

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : ശിശുക്ഷേമ സമിതിക്ക് കീഴിലുള്ള പാലക്കാട്ടെ അയ്യപുരം തണല്‍ ശിശു പരിചരണ കേന്ദ്രത്തില്‍ കുട്ടികള്‍ക്ക് മര്‍ദ്ദനമേറ്റതായി പരാതി. ശിശുക്ഷേമ സമിതി ജില്ലാ സെക്രട്ടറി വിജയകുമാറിനെതിരെയാണ് ആരോപണം. സംഭവത്തില്‍ കലക്ടര്‍ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ സെക്രട്ടറി സ്ഥാനം വിജയകുമാര്‍ രാജിവെച്ചു. ജില്ലാ സെക്രട്ടറി ചുമതലയുള്ള വിജയകുമാര്‍ മര്‍ദിച്ചുവെന്ന് കാട്ടി മുന്‍ ജീവനക്കാരിയാണ് പരാതി നല്‍കിയത്. ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ അടുത്ത ദിവസം കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

സിപിഐഎം നോമിനി ആയാണ് വിജയകുമാര്‍ ശിശുക്ഷേമ സമിതി സെക്രട്ടറി പദവിയിലെത്തിയത്. മര്‍ദനവുമായി ബന്ധപ്പെട്ട പരാതി ശിശുക്ഷേമ സമിതി സംസ്ഥാന സെക്രട്ടറിക്കും സിപിഐഎം ജില്ലാ നേതൃത്വത്തിനും നല്‍കിയെങ്കിലും നടപടിയെടുത്തില്ലെന്നാണ് പരാതിക്കാരിയുടെ ആരോപണം. ഇതേ തുടര്‍ന്നാണ് കലക്ടറെ സമീപിച്ചത്. വിവാദങ്ങളെത്തുടര്‍ന്ന് സിപിഐഎം തെക്കേതറ ബ്രാഞ്ച് സെക്രട്ടറിയായിരുന്ന വിജയകുമാറിനെ പാര്‍ട്ടിയില്‍ നിന്നും മാറ്റി നിര്‍ത്തിയിരിക്കുകയാണ്. ചൈല്‍ഡ് പ്രേട്ടക്ഷന്‍ ഓഫീസറുടെ പരാതിയില്‍ പോലീസ് സംഭവത്തില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മകളുടെ വിവാഹത്തിന് വാങ്ങിയ സ്വർണം കവർന്നു ; തൃശൂരിൽ വസ്ത്ര വ്യാപാരിക്ക് നഷ്ടമായത് 50...

0
തൃശൂർ: തൃശൂർ പേരാമംഗലത്ത് അൻപത് പവന്റെ കവർച്ച. തുണിക്കട ഉടമയുടെ വീട്ടിലാണ്...

ശിക്ഷാകാലാവധി പൂർത്തിയാക്കിയ സിഖ് തടവുകാരെ വിട്ടയയ്ക്കണം ; പഞ്ചാബിൽ ഏഴ് മണിക്കൂർ ഹർത്താൽ

0
ചണ്ഡീഗഢ് : ശിക്ഷാകാലാവധി പൂർത്തിയാക്കിയിട്ടും പതിറ്റാണ്ടുകളായി ജയിലിൽ തുടരുന്ന സിഖ് തടവുകാരുടെ...

ഓണം : ഗുരുവായൂരിൽ 25 മുതൽ 28 വരെ രാവിലെ 6 മുതൽ ഉച്ചയ്ക്ക്...

0
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ 25 മുതൽ 28 വരെ രാവിലെ...

കേരളത്തിലെ ഉയർന്ന ഉൽപ്പാദനച്ചെലവ് ; 2027 സീസണിൽ കൊപ്രയ്ക്ക് ഉയർന്ന താങ്ങുവില പ്രഖ്യാപിക്കണം :...

0
തിരുവനന്തപുരം: കേരളത്തിലെ നാളികേര കർഷകർ നേരിടുന്ന ഉയർന്ന ഉൽപ്പാദനച്ചെലവും വരുമാനത്തിലെ കുറവും...