തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ രണ്ട് പ്രധാന കോൺഗ്രസ് നേതാക്കൾ സിപിഎമ്മുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി വി ജോയ്. വെള്ളനാട് മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് പ്രശാന്ത്, അരുവിക്കര ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻറ് മഹേഷ് എന്നിവരാണ് സിപിഎമ്മുമായി ചേർന്ന് പ്രവർത്തിക്കുക. കോൺഗ്രസിൽ നിന്നുള്ള അവഗണനയിൽ പ്രതിഷേധിച്ചാണ് പാർട്ടിവിട്ടതെന്ന് പ്രശാന്ത് മാധ്യമങ്ങളോട് പറഞ്ഞു. തങ്ങൾക്കൊപ്പം കൂടുതൽ കോൺഗ്രസ് നേതാക്കൾ സിപിഎമ്മിനൊപ്പം ചേരുമെന്നും ഇരുവരും പറയുന്നു. കോൺഗ്രസിൽ പ്രവർത്തിക്കാൻ പോലും അവസരം നൽകുന്നില്ല. അവഗണനയാണ് കോൺഗ്രസ് പ്രവർത്തകർ നേരിടുന്നത്. യുവാക്കൾക്ക് കോൺഗ്രസിൽ അവസരം നൽകുന്നില്ലെന്നും ആർഎസ്എസിന് കോൺഗ്രസ് അവസരം നൽകുകയാണെന്നും പ്രശാന്ത് പറഞ്ഞു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]






























