പത്തനംതിട്ട : സാഹസിക കായിക വിനോദത്തിന് പ്രാധാന്യം നല്‍കുന്നതിന് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ വാര്‍ഷിക ജനറല്‍ബോഡി യോഗത്തില്‍ തീരുമാനം. വഞ്ചികപൊയ്ക വെള്ളച്ചാട്ടത്തില്‍ സ്പോര്‍ട്സ് കൗണ്‍സില്‍ നടപ്പാക്കുന്ന കായിക പദ്ധതിക്ക് മൂന്നു കോടി രൂപ ഉറപ്പാക്കുമെന്ന് ഉദ്ഘാടനം ചെയ്ത നഗരസഭാ ചെയര്‍മാന്‍ ടി. സക്കീര്‍ ഹുസൈന്‍ അറിയിച്ചു. പുതിയ തലമുറ പുതിയ കായിക മേഖല എന്ന മുദ്രാവാക്യമാണ് മുന്നോട്ട് വെയ്ക്കുന്നതെന്ന് അധ്യക്ഷനായ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ അനില്‍ കുമാര്‍ പറഞ്ഞു. ജില്ലയിലെ ആദിവാസി മേഖലയിലെ വികസനമാണ് ലക്ഷ്യമിടുന്നതെന്ന് സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി അമല്‍ജിത്ത് വ്യക്തമാക്കി. പഞ്ചായത്ത് തലത്തിലെ ഫണ്ടുകള്‍ കായിക വികസനത്തിന് വിനിയോഗിക്കാന്‍ ശ്രമമുണ്ടാകണമെന്ന് കേരള സ്പോര്‍ട്സ് കൗണ്‍സില്‍ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി അംഗം അഡ്വ. രഞ്ജു സുരേഷ് ഓര്‍മിപ്പിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1





























