കൊറോണ ; കര്‍മ്മ രംഗത്ത് സജീവമായി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോവിഡ് 19 വ്യാപന നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്കായി സഹായവുമായി രംഗത്തെത്തിയിരിക്കുകയാണ് ജില്ലാ സ്‌പോര്‍ട് കൗണ്‍സിലും. ജില്ലാ ഭരണകൂടം, പോലീസ് എന്നിങ്ങനെ ആവശ്യം കൂടുതലായുള്ളിടങ്ങളില്‍ വോളന്റിയേഴ്‌സിന്റെ സേവനം ലഭ്യമാക്കാനാണു തീരുമാനമെന്ന് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍കുമാര്‍ പറഞ്ഞു.

പോലീസിനെ സഹായിക്കുന്നതിനായി വോളന്റിയേഴ്‌സിനെ വിട്ടുനല്‍കാന്‍ സന്നദ്ധത അറിയിച്ച് ജില്ലാ പോലീസ് മേധാവി കെ.ജി സൈമണിന് കത്ത് നല്‍കിയതായും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് പറഞ്ഞു. രണ്ടു ദിവസമായി കളക്ടറേറ്റില്‍ ഭക്ഷണകിറ്റുകള്‍ ഒരുക്കുന്നതിലും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വോളന്റിയേഴ്‌സും പങ്കാളികളാകുന്നുണ്ട്.

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ചുമട്ടുതൊഴിലാളികള്‍, അന്യസംസ്ഥാന തൊഴിലാളികള്‍, അലഞ്ഞുതിരിഞ്ഞുനടക്കുന്നവര്‍ എന്നിവരുള്‍പ്പടെയുള്ളവര്‍ക്ക് 200 ഭക്ഷണപൊതിവീതം എത്തിച്ചുനല്‍കുന്നുണ്ട് ഇവര്‍. രാവുംപകലും സേവനമനുഷ്ഠിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇളനീര്‍ നല്‍കുന്നുമുണ്ട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍. ഇതിനുള്ള ഫണ്ട് ഇവര്‍ കണ്ടെത്തുന്നത് സ്‌പോര്‍ട്‌സുമായി ബന്ധപ്പെട്ട വ്യക്തികളില്‍ നിന്നാണ്. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നിര്‍ദേശപ്രകാരമാണ് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...