ജില്ലാ കായിക മേളയ്ക്ക് ശനിയാഴ്ച്ച സമാപനം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലാ കായിക മേളയുടെ സമാപനം ശനിയാഴ്ച. ഹയർ സെക്കൻഡറി ഇംപ്രൂവ്മെൻ്റ പരീക്ഷ നടക്കുന്നതിനാലാണ് തുടർച്ചയായി മത്സരം  നടത്താൻ കഴിയാതെ വന്നത്. തിങ്കളാഴ്ചയും പരീക്ഷ ഉണ്ടായിരുന്നതിനാൽ രാവിലെ മത്സരങ്ങളില്‍  പങ്കെടുത്ത ശേഷമാണ് ഉച്ചക്ക് ശേഷം നടന്ന പരീക്ഷകളിൽ കുട്ടികൾ പങ്കെടുത്തത്. പരീക്ഷ എഴുതേണ്ടതിനാൽ ദൂരെ സ്ഥലങ്ങളിൽ കായിക താരങ്ങൾ സ്വന്തമായി വാഹനങ്ങൾ വിളിച്ചാണ് എത്തിയത്. ക്രോസ് കൺട്രി, ട്രിപ്പിൾ ജംമ്പ്, ജാവലിൻ ത്രോ , 200 മീ, 400 മീറ്റർ, 1500 മീറ്റർ, ഹാമർ ത്രോ, റിലേ മൽസരങ്ങൾ തുടങ്ങി 36 ഓളം ഇനങ്ങൾ അന്ന് നടക്കും. വൈകിട്ട് 3ന് നടക്കുന്ന സമാപന സമ്മേളനത്തിൽ കെ.യു.ജനീഷ് കുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.

മാത്യു ടി.തോമസ് എം.എൽ.എ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ സമ്മാനദാനം നിർവഹിക്കും. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ. അജയകുമാർ വിജയികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്യും. ജില്ലാ സ്കൂൾ കായികമേളയും സംസ്ഥാന സ്കൂൾ കായിക മേളയും അടുത്തടുത്ത് വന്നതോടെ കായിക താരങ്ങൾ വലഞ്ഞിരിക്കയാണ്. ജില്ലാ കായികമേള കഴിഞ്ഞു ഒരു ദിവസത്തെ വിശ്രമമാണ് സംസ്ഥാന കായികമേളയ്ക്കായി താരങ്ങൾക്ക് ലഭിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...