എന്റെ കേരളം പ്രദർശന വിപണന മേളയിൽ വൈവിധ്യമേറിയ സ്റ്റാളുകൾ

For full experience, Download our mobile application:
Get it on Google Play
പത്തനംതിട്ട : ജില്ലാ സ്റ്റേഡിയത്തിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയുടെ ഭാഗമായി തയാറാക്കിയിട്ടുള്ള സ്റ്റാളുകളുടെ ഉദ്‌ഘാടനം ആരോഗ്യ വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിച്ചു. ചടങ്ങിൽ ഡെപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ, ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ, അഡ്വ. പ്രമോദ് നാരായൺ എംഎൽഎ, ജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടി പ്രവർത്തകർ, ഉദ്യോഗസ്‌ഥർ തുടങ്ങിയവർ പങ്കെടുത്തു.
‘കേരളം ഒന്നാമത്’ സ്റ്റാളിലുള്ള 360 ഡിഗ്രി സെൽഫി ക്യാമറയുടെ  ഉദ്‌ഘാടനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യരും ചേർന്ന്  നിർവഹിച്ചു. തുടർന്ന് കേരള ടൂറിസം ഡിപ്പാർട്മെന്റിന്റെ പ്രദർശനം സന്ദർശിച്ച മന്ത്രിയും അഡ്വ പ്രമോദ് നാരായൺ എംഎൽഎയും ഏറെ ആവേശത്തിലാണ് സ്റ്റാളിലുള്ള തുരങ്കം കയറിയിറങ്ങിയത്. പിന്നീട് കിഫ്‌ബി സ്റ്റാളിലും സന്ദർശനം നടത്തി. പി ആർ ഡി ഫോട്ടോ എക്സിബിഷനും സന്ദർശിച്ച ശേഷം കുടുംബശ്രീ ഫുഡ് കോർട്ട് സന്ദർശിച്ചു. ഇവിടെയുള്ള സ്റ്റാളുകൾ സന്ദർശിച്ച് ഭക്ഷണം കഴിച്ച ഇവർ  വനിതാ സംരംഭകർക്ക്  ആശംസകളും നേർന്നു. ശേഷം ഗായിക മഞ്ജരിയുടെ സംഗീതാരാവിൽ  പങ്കെടുത്തുമാണ് ഏല്ലാവരും മടങ്ങിയത്.
new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...