ചിന്ന ചിന്ന ആശൈയുമായി മഞ്ജരിയും ജില്ലാ കളക്ടറും

For full experience, Download our mobile application:
Get it on Google Play
പത്തനംതിട്ട : പ്രശസ്ത ഗായിക മഞ്ജരിയും ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യരും ചേർന്ന് ചിന്ന ചിന്ന ആശൈ പാടിയപ്പോൾ സംഗീത നിശ കേൾക്കാൻ എത്തിയവർക്ക് അത് ഇരട്ടി മധുരമായി.  സംസ്ഥാന സർക്കാരിൻ്റെ രണ്ടാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച എൻ്റെ കേരളം പ്രദർശന വിപണന മേളയുടെ ആദ്യ ദിനത്തിലാണ് കാണികളെ കൈയിലെടുത്ത് ചലച്ചിത്ര പിന്നണി ഗായിക മഞ്ജരിയുടെ സംഗീത നിശ അരങ്ങേറിയത്. ജനങ്ങൾ നിറഞ്ഞ ഓഡിറ്റോറിയത്തിലേക്ക് മഞ്ജരി എത്തിയത് മുതൽ പരിപാടി അവസാനിക്കുന്നത് വരെ നിലയ്ക്കാത്ത കരഘോഷമായിരുന്നു. പരിപാടി കാണാൻ എത്തിയ ജില്ലാ കളക്ടർ ഡോ.ദിവ്യ എസ് അയ്യർ വേദിയിലേക്ക് എത്തി മഞ്ജരിക്കൊപ്പം ചേർന്ന് പാട്ട് പാടുകയായിരുന്നു.
മഞ്ജരിയുടെ അടിച്ചു പൊളി സിനിമാ പാട്ടുകൾക്ക് ഒപ്പം കാണികൾ ചുവട് വയ്ക്കുക കൂടി ചെയ്തപ്പോൾ ജില്ലാ സ്റ്റേഡിയത്തിലെ വൻ ജന വലി അക്ഷരാർഥത്തിൽ ഇളകി മറിഞ്ഞു.  മേളയുടെ രണ്ടാം ദിവസമായ മേയ് 13 ന് രാത്രി ഏഴിന് പ്രശസ്ത പിന്നണി ഗായിക അപർണ രാജീവ് നയിക്കുന്ന അൺ പ്ലഗ്ഡ് അരങ്ങേറും. രാത്രി 8.30 ന് ജയചന്ദ്രൻ കടമ്പനാടിന്റെ മൺപാട്ട്.
new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...