Tuesday, January 21, 2025 8:14 pm

ഇന്ത്യൻ സംസ്കാരത്തിന്റെ ബഹുസ്വരതയെ സംരക്ഷിക്കണം : ബൃന്ദ കാരാട്ട്

For full experience, Download our mobile application:
Get it on Google Play

കാലടി : ഇന്ത്യൻ സംസ്കാരത്തിന്റെ ബഹുസ്വരതയെ സംരക്ഷിക്കേണ്ടത് യുവജനങ്ങളുടെ കർത്തവ്യമാണെന്ന് ബൃന്ദ കാരാട്ട് അഭിപ്രായപ്പെട്ടു. ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ സംസ്കൃതം സാഹിത്യ വിഭാഗം സംഘടിപ്പിച്ച രണ്ടാമത് പ്രൊഫസർ ധർമ്മരാജ് അടാട്ട് എൻഡോമെന്റ് പ്രഭാഷണം സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലെ യൂട്ടിലിറ്റി സെന്ററിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അവർ. ‘സംസ്കാരവും സമത്വവും വർത്തമാനകാല ഇന്ത്യൻ സാഹചര്യത്തിൽ’ എന്നതായിരുന്നു വിഷയം.

സംസ്കാരം എന്നത് നിരന്തരം മാറ്റങ്ങൾക്ക് വിധേയമാകുന്ന ഒന്നാണ്. മനുഷ്യനെ കേവലം ഉപഭോക്താവായി മാറ്റുന്ന സംസ്കാരമാണ് നിലവിൽ വളർന്നുകൊണ്ടിരിക്കുന്നത്. ഭരണഘടനയ്ക്ക് വിരുദ്ധമായ മനുസ്മൃതിയുടെ ആശയങ്ങളാണ് സമകാലിക ഇന്ത്യൻ സാഹചര്യത്തിൽ ഉയർന്നുവരുന്നത് എന്നും ഇതിനെ ചെറുക്കേണ്ടത് യുവജനതയുടെ കർത്തവ്യമാണ്, ബൃന്ദ കാരാട്ട് പറഞ്ഞു. ചടങ്ങിൽ സംസ്കൃതം സാഹിത്യ വിഭാഗം തലവൻ പ്രൊഫ. കെ. വി. അജിത്കുമാർ അധ്യക്ഷനായിരുന്നു. ഡോ. ധർമ്മരാജ് അടാട്ട് രചിച്ച നാല് പുസ്തകങ്ങളുടെ പ്രകാശനവും ചടങ്ങിൽ നടന്നു. ഡോ. ധർമ്മരാജ് അടാട്ട്, ഡോ. ടി. മിനി, ഡോ. സത്യൻ മലയിൽ, അഡ്വ. തുളസി ടീച്ചർ, ഡോക്ടർ കെ. എൽ. പത്മദാസ് എന്നിവർ പ്രസംഗിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തണ്ണിത്തോട്ടിലേക്ക് കെഎസ്ആർറ്റിസി സർവീസ് ; മന്ത്രി യോഗം വിളിക്കും

0
കോന്നി : തണ്ണിത്തോട് പഞ്ചായത്തിലേക്ക് കെഎസ്ആർറ്റിസി സർവീസ് പുനരാരംഭിക്കണം എന്നാവശ്യപെട്ട് സേവ്...

മധ്യവയസ്കനെയും മക്കളെയും കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ

0
വൈക്കം: ആശുപത്രിയിൽ ചികിത്സയിലായിരുന്ന മധ്യവയസ്കനെയും രണ്ടു മക്കളെയും ആക്രമിച്ച്...

വലിയപതാല്‍ മേഖലയിലെ രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് സി.പി.ഐ

0
റാന്നി: വലിയപതാല്‍ മേഖലയിലെ രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ വേണ്ട നടപടികള്‍...

രജൗരിയിലെ ദുരൂഹ മരണം ; ബാദല്‍ ഗ്രാമം സന്ദര്‍ശിച്ച് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള

0
ശ്രീനഗര്‍: ജമ്മു കശ്മീരിലെ രജൗരി ജില്ലയിലെ ദുരൂഹ മരണങ്ങള്‍ സംഭവിച്ച ബാദല്‍...