ഓണക്കാല ചെലവ് ; 2200 കോടി കൂടി കടമെടുക്കാനൊരുങ്ങി കേരളം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഓണക്കാല ചെലവ് നേരിടാൻ കേരളം 2200 കോടി കൂടി കടമെടുക്കുന്നു. കടപ്പത്രലേലം ചൊവ്വാഴ്ച നടക്കും. ശമ്പളം, പെൻഷൻ, ക്ഷേമപെൻഷൻ, ബോണസ്, ഉത്സവബത്ത എന്നിവ ഉൾെപ്പടെ ഏകദേശം 10,000 കോടിരൂപയാണ് പ്രതീക്ഷിക്കുന്ന ഓണക്കാല ചെലവ്. ഇതോടെ യു.ഡി.എഫ്. സർക്കാർ അധികാരത്തിലെത്തിയശേഷമുള്ള കടമെടുപ്പ് 14,400 കോടിയാവും. കടമെടുപ്പ് പരിധി കൂട്ടണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടെങ്കിലും അനുവദിക്കാനിടയില്ല. കടമെടുക്കുന്നതിനുപുറമേ, പണത്തിനുള്ള ഞെരുക്കം നേരിടാനായി ട്രഷറിയിൽ ശനിയാഴ്ച മുതൽ സെപ്റ്റംബർ 30 വരെ പ്രത്യേക നിക്ഷേപസമാഹരണവും തുടങ്ങി.

രണ്ടുവർഷമോ, അതിൽക്കൂടുതൽ കാലത്തേക്കോ സ്ഥിരനിക്ഷേപങ്ങൾക്ക് കൂടുതൽ പലിശ നൽകും. പുതുതായുള്ള നിക്ഷേപങ്ങൾക്ക് പൊതുജനത്തിന് 7.75 ശതമാനവും (നിലവിൽ 7.5) മുതിർന്ന പൗരർക്ക് എട്ടുശതമാനവും ലഭിക്കും. സ്ഥാപനങ്ങളുടെ നിക്ഷേപങ്ങൾക്ക് 7.65 ശതമാനം (നിലവിൽ 7.5) ലഭിക്കും. സെപ്റ്റംബർ 30 നുശേഷമുള്ള നിക്ഷേപങ്ങൾക്ക് പഴയ നിരക്കിലായിരിക്കും പലിശ. ഒരുവർഷം അധികമായി സ്വീകരിക്കുന്ന നിക്ഷേപം സംസ്ഥാനത്തിന്റെ കടമായിക്കണ്ട് അടുത്തവർഷത്തെ വായ്പാപരിധിയിൽ തുല്യമായ തുക കുറയ്ക്കുകയാണ് കേന്ദ്രം ചെയ്യുന്നത്. അതിനാൽ ട്രഷറി നിക്ഷേപം തത്കാലശാന്തി എന്നല്ലാതെ ദീർഘകാലത്തേക്ക് പ്രയോജനപ്പെടാത്ത സ്ഥിതിയുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...